കോഴിക്കോട് : മലയാള ചലചിത്ര ചരിത്രത്തില്‍ രാഷ്ട്രീയ സിനിമയ്ക്ക് അടിത്തറയിട്ട ടി.ദാമോദരന്റെ 14-ാം ചരമവാര്‍ഷികദിനമായ മാര്‍ച്ച് 28 ന് മലയാളചലച്ചിത്ര കാണികള്‍( മക്കള്‍) സംഘടന അനുസ്മരണ സമ്മേളനം സംഘടിപ്പിയ്ക്കുന്നു. മേയര്‍ ഒ. സദാശിവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരനും സാനിമാ തിരക്കഥാകൃത്തുമായ പി.ആര്‍.നാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ നാടക സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന അഡ്വ.എം.കെ. അയ്യപ്പനെ മാതൃഭൂമി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ ഉപഹാരം നല്‍കി ആദരിയ്ക്കുകയും സിനിമാ നിര്‍മ്മാതാവ് വി.പി.മാധവന്‍ നായര്‍ ഷാള്‍ അണിയ്ക്കുകയും ചെയ്യുന്നതാണ്. പരിപാടിയില്‍ കോഴിക്കോട്ടെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് മലയാള ചലച്ചിത്ര കാണികള്‍ (മക്കള്‍) പ്രസിഡന്റ് പി.ഐ. അജയന്‍, രക്ഷാധികാരി ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി , ജനറല്‍ സെക്രട്ടറി സി.രമേഷ്, വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ടി.പി. വാസു എന്നിവര്‍ അറിയിച്ചു.
ടി. ദാമോദരന്‍ അനുസ്മരണം 28 ന്
