കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബുദ്ധിജീവികളുടെ സ്ഥാനം പരിമിതമാണെന്നും, വല്ലവര്‍ക്കും അംഗത്വം ലഭിച്ചാലും അവര്‍ക്ക് പാര്‍ട്ടിയുടെ മേഖലകളെ ലംഘിച്ച് ആശയ പ്രചാരണത്തിന് അവസരമില്ലെന്ന് പ്രശസ്ത ചരിത്രകാരന് ഡോ.കെ.കെ.എന്‍.കുറുപ്പ് പറഞ്ഞു. പാര്‍ട്ടിയുടെ വിപ്പ് പ്രകാരം വോട്ട് ചെയ്യുന്ന ജോലിയാണത്. ഓരോ അസംബ്ലി സീറ്റിലും ചിലവാകുന്ന തുക 40 ലക്ഷമാണെങ്കില്‍ പണച്ചാക്കുകള്‍ സ്ഥാനാര്‍ത്ഥികളായി സ്വയം മത്സരിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ജാതിയും, മതവും നോക്കിയാണ് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കപ്പെടുന്നത്. കൂട്ടുകക്ഷി ഭരണത്തില്‍ ഈര്‍ക്കില്‍ പാര്‍ട്ടികളും പങ്കാളികളായി തങ്ങളുടെ താല്‍പ്പര്യം നേടിയെടുക്കുകയാണ്. ഇതെല്ലാം നോക്കുമ്പോള്‍ ബുദ്ധിജീവികള്‍ പുറത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചാല്‍ എന്നെ പിന്താങ്ങുന്ന പാര്‍ട്ടി ഏതെല്ലാം വിധത്തില്‍ പണം പിരിക്കുമെന്നോ, എന്നെ ദുരുപയോഗപ്പെടുത്തുമോ എന്നതിനാലാണ് ഞാന്‍ മത്സരിക്കാതിരുന്നത്. എന്റെ ആശയ പ്രചരണം തുടരുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
