വക്കം മൗലവി കേരളീയ നവോത്ഥാന ശില്‍പി: ഡോ.ഹുസൈന്‍ മടവൂര്‍

വക്കം മൗലവി കേരളീയ നവോത്ഥാന ശില്‍പി: ഡോ.ഹുസൈന്‍ മടവൂര്‍

തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന് വിത്തുപാകിയ മഹാനായ പരിഷ്‌ക്കര്‍ത്താവായിരുന്നു വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍. നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തില്‍ ആലംകോട് നടന്ന ആറ്റിങ്ങല്‍ മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അജ്ഞതയിലും കഴിഞ്ഞുകൂടിയിരുന്ന കേരളീയ സമൂഹത്തില്‍ വിദ്യാഭ്യാസവും ശാസ്ത്രബോധവും വളര്‍ത്തുന്നതില്‍ മൗലവി വലിയ പങ്ക് വഹിച്ചു.

ഇസ്‌ലാമിന്റെ അടിത്തറ കലര്‍പ്പില്ലാത്ത തൗഹീദ് എന്ന ഏകദൈവവിശ്വാസമാണ്. ദിവ്യന്‍മാരും സിദ്ധന്മാരും ആള്‍ദൈവങ്ങളും ദൈവത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. യഥാര്‍ത്ഥത്തില്‍ മതം പഠിപ്പിക്കുന്നത് ചൂഷണമുക്തമായ ജീവിത വ്യവസ്ഥയാണ്. പുരോഹിതന്മാര്‍ മതത്തെ ദുരുപയോഗം ചെയ്യുന്നത് ജനങ്ങള്‍ തിരിച്ചറിയണം.

കാശ്മീരില്‍ നടന്ന ഭീകരാക്രമത്തെയും കര്‍ണ്ണാണടകയിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തെയും സമൂഹമൊന്നിച്ച് അപലപിക്കുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ വഖഫ് നിയമം ഇന്ത്യന്‍ ഭരണഘടനക്കും മതസ്വാതന്ത്രൃത്തിന്നും എതിരായതിനാല്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

ഡോ. അലി അക്ബര്‍ ഇരിവേറ്റി മുഖ്യപ്രഭാഷണം നടത്തി. യുവതീ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വ്യാപിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തില്‍ നിന്ന് അവരെ മോചിപ്പിക്കുവാന്‍ ശക്തമായ ബോധവല്‍ക്കരണമാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ എന്‍ എം ജില്ലാ പ്രസിഡന്റ് യഹ്‌യാ ആലംകോട്, സെക്രട്ടറി അല്‍ അമീന്‍ ബീമാപള്ളി, മണ്ഡലം പ്രസിഡന്റ് സലീം ആറ്റിങ്ങല്‍, സെക്രട്ടറി സജീര്‍ കല്ലമ്പലം,ഐ എസ് എം സെക്രട്ടറി സജിന്‍ വടശ്ശേരിക്കോണം എന്നിവര്‍ സംസാരിച്ചു.

 

 

വക്കം മൗലവി കേരളീയ നവോത്ഥാന ശില്‍പി: ഡോ.ഹുസൈന്‍ മടവൂര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *