വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷയേര്‍പ്പെടുത്തി പൊലീസ്

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷയേര്‍പ്പെടുത്തി പൊലീസ്

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷയേര്‍പ്പെടുത്തി പൊലീസ്ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് റാപ്പര്‍ വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്.വിവാദങ്ങള്‍ക്കിടെ ഇടുക്കിയിലെ സര്‍ക്കാര്‍ പരിപാടിയില്‍ വേടന്റെ പരിപാടി നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. ആരും പൂര്‍ണരല്ല. ഇടുക്കിയില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള കലാപരിപാടിയില്‍ ഇന്നു രാത്രി 7.30നാണ് വേടന്‍ പാടുന്നത്. സ്ഥല പരിമിതിയാണ് നിയന്ത്രണത്തിന് കാരണം.

വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്‌കൂള്‍ മൈതാനത്തിലാണ് വേടന്റെ പരിപാടി നടക്കുക. സംഗീതനിശയിലേക്ക് പരമാവധി 8000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ എത്തിയാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

 

 

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷയേര്‍പ്പെടുത്തി പൊലീസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *