ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരന്‍

ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരന്‍

കോഴിക്കോട്: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് പ്രമുഖ എഴുത്തുകാരന്‍ യു.കെ. കുമാരന്‍. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് സമര്‍പ്പണവും ആശാവര്‍ക്കര്‍മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
25000 രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങിയ അവാര്‍ഡ് കണ്ണൂര്‍ ചട്ടുകപ്പാറ സ്വദേശി കെ. ദേവിക്കാണ്. ലഹരിക്കെതിരെ പ്രവര്‍ത്തനം നടത്തിയ സദയം ജന. സെക്രട്ടറി എം.കെ. ഉദയകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി.എം. ബൈജു, എം. പ്രകാശ് (പ്രാണ്‍ ലബോറട്ടറി ), സദയം വര്‍ക്കിംഗ് ചെയര്‍മാന്‍ സര്‍വ്വദമനന്‍ കുന്ദമംഗലം, എം.കെ. ഉദയകുമാര്‍,സുനില്‍ മുതുവന, ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പി. എന്‍. ശശിധരന്‍ , കെ.പി.എം ഭരതന്‍, ജിഷപുളിയ ത്താലില്‍, പ്രകാശന്‍ കരിമല, പി.ശിവപ്രസാദ്, ഷേബി ബാലുശ്ശേരി, അവാര്‍ഡ് ജേതാവ് കെ. ദേവി എന്നിവര്‍ പ്രസംഗിച്ചു.

ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത
നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *