അമ്പലപ്പള്ളി മാമുക്കോയ മാധ്യമ പുരസ്‌കാരം സ്മൃതി പരുത്തിക്കാടിന്

അമ്പലപ്പള്ളി മാമുക്കോയ മാധ്യമ പുരസ്‌കാരം സ്മൃതി പരുത്തിക്കാടിന്

കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അമ്പലപ്പള്ളി മാമുക്കോയയുടെ സ്മരണാര്‍ത്ഥം അമ്പലപ്പള്ളി മാമുക്കോയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി.വി എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിന് സമ്മാനിക്കും. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള ദൃശ്യ മാധ്യമ ലോകത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച സ്മൃതി പരുത്തിക്കാട്, അവതരണ ശൈലികൊണ്ടും നിലപാടുകൊണ്ടും വേറിട്ടു നില്‍ക്കുകയാണെന്ന് അവാര്‍ഡ് നിര്‍ണയ ജൂറി വിലയിരുത്തി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാകാനും ജനാധിപത്യ, മതേതര മൂല്യങ്ങള്‍ക്കായ് നിരന്തരം നിലകൊള്ളാനും സാധിച്ച സ്മൃതി പരുത്തിക്കാട് പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് എഴുത്തുകാരായ യു.കെ കുമാരന്‍, ഡോ.എന്‍.പി ഹാഫിസ് മുഹമ്മദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ നവാസ് പൂനൂര്‍ എന്നിവരടങ്ങിയ ജൂറി ചൂണ്ടിക്കാട്ടി. മാതൃഭൂമി പത്രത്തിലെ ഡല്‍ഹി സ്പെഷല്‍ കറസ്പോണ്ടന്‍ഡ് എന്‍.അശോകനാണ് കഴിഞ്ഞ വര്‍ഷത്തെ അമ്പലപ്പള്ളി മാമുക്കോയ മാധ്യമ പുരസ്‌കാരം സമര്‍പ്പിച്ചത്.

മെയ് 14ന് രാവിലെ 10:30 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കും. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിക്കും.

 

 

അമ്പലപ്പള്ളി മാമുക്കോയ മാധ്യമ പുരസ്‌കാരം സ്മൃതി പരുത്തിക്കാടിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *