അന്തിമവാദം തുറന്ന കോടതിയില്‍ വേണം: അതിജീവിത

അന്തിമവാദം തുറന്ന കോടതിയില്‍ വേണം: അതിജീവിത

അന്തിമവാദം തുറന്ന കോടതിയില്‍ വേണം: അതിജീവിതകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍. ഇരകള്‍ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയണമെന്നും അതിജീവിത അപേക്ഷയില്‍ വ്യക്തമാക്കി. കേസില്‍ സാക്ഷിവിസ്താരമടക്കം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അന്തിമവാദം നടക്കുന്നത്.

ഈ അപേക്ഷയും മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചേക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവാദം ആരംഭിച്ചത്. പ്രോസിക്യൂഷന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു ശേഷം പ്രതിഭാഗത്തിന്റെ വാദം. വിധി പ്രസ്താവിക്കുന്നതിനു മുന്‍പായി ഇരുകൂട്ടര്‍ക്കും അന്തിമവാദം കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. ഒരു മാസത്തിനുള്ളില്‍ അന്തിമവാദ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.

യുട്യൂബ് ചാനലിലൂടെ കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ് കുറ്റവാളിയല്ലെന്ന മട്ടില്‍ ആര്‍.ശ്രീലേഖ പ്രതികരിച്ചത് കോടതിലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേതന്നെ അതിജീവിത പരാതി നല്‍കിയിരുന്നു. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍നിന്നു കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. ദിലീപ് ഉള്‍പ്പെടെ 9 പേര്‍ കേസില്‍ പ്രതികളായി. എട്ടാം പ്രതിയാണ് ദിലീപ്.

 

അന്തിമവാദം തുറന്ന കോടതിയില്‍ വേണം: അതിജീവിത

 

Share

Leave a Reply

Your email address will not be published. Required fields are marked *