പടിഞ്ഞാറന്‍ ഫ്ളോറിഡയെ മുക്കി കഴിഞ്ഞ ദിവസം രാത്രിയോടെ കരതൊട്ട അതിശക്തമായ കൊടുങ്കാറ്റായ മില്‍ട്ടണും ശക്തമായ മഴയും. യുഎസിന്റെ ചരിത്രത്തിലെതന്നെ അതിശക്തമായ കൊടുങ്കാറ്റുകളിലൊന്നാണ് മില്‍ട്ടണ്‍. മണിക്കൂറില്‍ 250 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്. കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തു. പ്രദേശത്തെ ആളുകളെയെല്ലാം ഒഴിപ്പിക്കുകയും ചെയ്തിരുന്നു.ലക്ഷക്കണക്കിന് ആളുകള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറി. ആറ് വിമാന താവളങ്ങള്‍ അടച്ചു.സര്‍വ്വീസും റദ്ദാക്കി.
ഫ്ളോറിഡയെ മുക്കി മില്ട്ടന് ചുഴലിയും കനത്ത മഴയും
