കോഴിക്കോട്: മാവൂര്‍ ചെറൂപ്പയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അഭിന്‍ കൃഷ്ണ(22)യാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് ജോലിക്ക് പോകുമ്പോള്‍ വീടിനു സമീപമായിരുന്നു അപകടം.
ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭിന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിര്‍ദിശയിലൂടെ വന്ന ഇരുചക്രവാഹനം ശരീരത്തില്‍ കയറി സംഭവ സ്ഥലത്ത് തന്നെ അഭിന് ജീവന്‍ നഷ്ടമായി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അമ്മ ബിന്ദു.
ബൈക്ക് അപകടം യുവാവിന് ദാരുണാന്ത്യം
