കോഴിക്കോട് വലിയ ഹോട്ടല്‍ നിര്‍മിക്കാന്‍ യൂസഫലി തയ്യാറാണെങ്കില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും;മുഹമ്മദ് റിയാസ്

കോഴിക്കോട് വലിയ ഹോട്ടല്‍ നിര്‍മിക്കാന്‍ യൂസഫലി തയ്യാറാണെങ്കില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും;മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വലിയ ഹോട്ടല്‍ നിര്‍മിക്കാന്‍ യൂസഫലി തയ്യാറാണെങ്കില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇവിടെ ആധുനിക റോഡുകളും വന്‍കിട ഹോട്ടലുകളും വരണമെന്ന പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി . കോഴിക്കോട് ലുലുമാളിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസഫലിയുടെ ആവശ്യത്തിനു മുന്നില്‍ പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി.

ലുലുമാളിന്റെ മുന്നിലൂടെ കടന്നുപോകുന്ന കല്ലുത്താന്‍ കടവ്-മീഞ്ചന്ത റോഡ് ഉള്‍പ്പെടെ നഗരത്തിലെ 12 റോഡുകള്‍ക്ക് സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതാനും മാസം മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ 1300 കോടി രൂപ അനുവദിച്ച കാര്യം മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് ഈ 12 റോഡുകളുടെയും നവീകരണം യുദ്ധകാല അടിസ്ഥാനത്തില്‍ എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വട്ടക്കിണറില്‍നിന്ന് ആരംഭിച്ച് മീഞ്ചന്തവഴി അരീക്കാട് ഇറങ്ങുന്ന മേല്‍ പാലത്തിനും ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിനുമായി 225 കോടി രൂപ അനുവദിക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്‌തെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. യൂസഫലി മുന്നോട്ടുവെച്ച ഹോട്ടല്‍ ഉള്‍പ്പെടെ, തൊഴിലവസരങ്ങള്‍ ലഭ്യമാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മെറിറ്റ് അടിസ്ഥാനത്തില്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

കോഴിക്കോട് വലിയ ഹോട്ടല്‍ നിര്‍മിക്കാന്‍ യൂസഫലി തയ്യാറാണെങ്കില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും;മുഹമ്മദ് റിയാസ്

Share

Leave a Reply

Your email address will not be published. Required fields are marked *