നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിങ്ങളുടെ സ്വപ്‌നവും എന്റെ ധൈര്യവുമാണ് തകര്‍ന്നത് എന്നോട് ക്ഷമിക്കൂ. എനിക്ക് ഇപ്പോള്‍ കൂടുതല്‍ കരുത്തില്ല എന്നാണ് സമൂഹ മാധ്യമത്തില്‍ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്.

50 കിലോ ഗ്രാം വനിതാ ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഫൈനലിനു തൊട്ടുമുന്‍പ് വിനേഷ് ഫോഗട്ടിനെ മത്സരത്തില്‍നിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് തലവന്‍ നെനാദ് ലലോവിച് പറഞ്ഞത്. 50 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്നു പറഞ്ഞാണ് മത്സരത്തില്‍നിന്നു അയോഗ്യയാക്കിയത്.

 

 

നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നു;
വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

 

Share

Leave a Reply

Your email address will not be published. Required fields are marked *