കീം: കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം

കീം: കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: കീം 2024 എന്‍ജിനിയറിങ്/ഫാര്‍മസി/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് ഫീസ് അടച്ച അപേക്ഷകര്‍ക്ക് കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് അവസരം.

ആര്‍ക്കിടെക്ചര്‍(ബി.ആര്‍ക്.) കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നവര്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ എന്‍.ടി.എ. നടത്തുന്ന നീറ്റ് യു.ജി.-2024 പരീക്ഷയെഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.

ഫീസ് അടച്ചവര്‍ക്ക് കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് ഏപ്രില്‍ 23-ന് രാവിലെ 10 മുതല്‍ 24-ന് വൈകീട്ട് നാലു വരെ www.cee.kerala.gov.in ല്‍ സൗകര്യമുണ്ട്. വിജ്ഞാപനം വെബ്സൈറ്റില്‍ ലഭിക്കും. സഹായങ്ങള്‍ക്ക്: 0471-2525300.

 

 

 

കീം: കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം

Share

Leave a Reply

Your email address will not be published. Required fields are marked *