ലോകപുസ്തകദിനം ആചരിച്ചു

ലോകപുസ്തകദിനം ആചരിച്ചു

വിദ്യാലയ ലൈബ്രറികള്‍ക്കുള്ള സ്വന്തം രചനകള്‍
ഡോ.ഒ എസ് രാജേന്ദ്രന്‍ കൈമാറി

കോഴിക്കോട് : ലോക പുസ്തകദിനാചരണത്തിന്റെ ഭാഗമായി ചെലവൂര്‍-ചേവായൂര്‍ വില്ലേജുകളിലെ ഗവ. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് , മെഡിക്കല്‍ കോളേജ് കാമ്പസ്, സാവിയോ, ജെഡിറ്റി ഇസ്ലാം , മനത്താനത്ത് എഎല്‍പി, മൂഴിക്കല്‍ എംഎല്‍ പി, ചെലവൂര്‍ ഗവ.എല്‍ പി എന്നീ വിദ്യാലയങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ പ്രശസ്തകവി പി കെ ഗോപി ക്ക് കൈമാറി ഡോ. ഒ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം കഥാസമാഹാരങ്ങളായ പാത്തുമ്മയുടെ ചിരി, ജൂലി, ബി പോസിറ്റീവ്, നോവല്‍ ബെല്ലഡോണ എന്നിവയുടെ 10 വീതം കോപ്പികളാണ് ഡോ. രാജേന്ദ്രന്‍ കൈമാറിയത്. ഇവയോടൊപ്പം മാതൃഭൂമി ബുക്‌സ്, ചിന്താ പബ്‌ളിഷേഴ്‌സില്‍ നിന്നുള്ള ബാലശാസ്ത്ര ഗ്രന്ഥങ്ങളും ചേര്‍ത്ത് ദര്‍ശനം സാംസ്‌കാരിക വേദി ഗ്രന്ഥശാലക്ക് സമീപമുള്ള സ്‌കൂള്‍ ലൈബ്രറികള്‍ക്കും സ്‌കൂള്‍ അമ്മ വായന മുറികള്‍ക്കും കൈമാറും. പൊറ്റമ്മല്‍ മോഡേണ്‍ ഇ എന്‍ ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി കെ ഗോപി പുസ്തകദിന സ്വന്തം കവിത ചൊല്ലി. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍, ശില്‍പി ഗുരുകുലം ബാബു, എം എന്‍ സത്യാര്‍ഥി ട്രസ്റ്റ് സെക്രട്ടറി ഒ കുഞ്ഞിക്കണാരന്‍, ദര്‍ശനം വനിത വേദി ജോയിന്റ് കണ്‍വീനര്‍ ശശികല മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

ലോകപുസ്തകദിനം ആചരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *