നടന്‍ വിജയ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു ‘തമിഴക വെട്രി കഴകം’

നടന്‍ വിജയ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു ‘തമിഴക വെട്രി കഴകം’

തമിഴക വെട്രി കഴകം എന്ന പേരില്‍ താന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് തമിഴ് നടന്‍ വിജയ്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ സമര്‍പ്പിച്ചു. വിജയ് ആണ് പാര്‍ട്ടി ചെയര്‍മാന്‍. ഇന്ത്യയില്‍ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കുമെന്ന് വിജയ് അറിയിച്ചു. ആരാധക സംഘടനയായ വിജയ്മക്കള്‍ ഇയക്കം ആംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്.

പാര്‍ട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാലും 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വിപുലമായ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ പാര്‍ട്ടിയെ ശക്തമാക്കുകയാണ് ആദ്യലക്ഷ്യം. തുടര്‍ന്ന് 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. താന്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും വിജയ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

 

 

നടന്‍ വിജയ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു
‘തമിഴക വെട്രി കഴകം’

Share

Leave a Reply

Your email address will not be published. Required fields are marked *