റൊണാള്‍ഡോ ഇല്ലാഞ്ഞിട്ടും 6 ഗോളുകള്‍; മെസ്സിയുടെ ഇന്റര്‍ മയാമിയെ നാണംകെടുത്തി അല്‍ നസര്‍

റൊണാള്‍ഡോ ഇല്ലാഞ്ഞിട്ടും 6 ഗോളുകള്‍; മെസ്സിയുടെ ഇന്റര്‍ മയാമിയെ നാണംകെടുത്തി അല്‍ നസര്‍

ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം ഉണ്ടായില്ല എങ്കിലും അല്‍ നസര്‍ ഇന്റര്‍ മയാമി മത്സരം ഇന്ന് നടന്നു. സൗദി അറേബ്യയില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമിയെ അല്‍ നസര്‍ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇന്റര്‍ മയാമിക്ക് മേല്‍ അല്‍ നസറിന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കാണാന്‍ ആയത്. ഇന്ന് പരിക്ക് കാരണം റൊണാള്‍ഡോ സ്‌ക്വാഡില്‍ ഉണ്ടായിരുന്നില്ല. മെസ്സി ബെഞ്ചില്‍ ഉണ്ടായിരുന്നു. അവസാന 6 മിനുട്ട് മാത്രമാണ് അദ്ദേഹം കളിച്ചത്.

ഇന്ന് ആദ്യ 12 മിനുട്ടില്‍ തന്നെ അല്‍ നസര്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തി. മൂന്നാം മിനുട്ടില്‍ ഒടാവിയോയിലൂടെയായിരുന്നു ആദ്യ ഗോള്‍. പത്താം മിനുട്ടില്‍ ടലിസ്‌കയിലൂടെ അവരുടെ രണ്ടാം ഗോള്‍ വന്നു. ഇതിനു പിന്നാലെ ലപോര്‍ടയിലൂടെ മൂന്നാം ഗോളും വന്നു. ലപോര്‍ട സ്വന്തം ഹാഫില്‍ നിന്ന് ആയിരുന്നു ഗോള്‍ നേടിയത്. കളിയിലെ ഏറ്റവും മികച്ച ഗോളായി ഇത് മാറി.

രണ്ടാം പകുതിലും അല്‍ നസര്‍ ഗോളടി തുടര്‍ന്നു. 51ആം മിനുട്ടിലും 73ആം മിനുട്ടിലും കൂടെ ടലിസ്‌ക ഗോള്‍ നേടിയതോടെ അദ്ദേഹം ഹാട്രിക്ക് പൂര്‍ത്തിയാക്കി. 68ആം മിനുട്ടില്‍ മാരന്റെ ഗോള്‍ കൂടെ വന്നതോടെ വിജയം പൂര്‍ത്തിയായി. മത്സരത്തില്‍ 84ആം മിനുട്ടില്‍ ലയണല്‍ മെസ്സി സബ്ബായി കളത്തില്‍ എത്തി.

 

 

റൊണാള്‍ഡോ ഇല്ലാഞ്ഞിട്ടും 6 ഗോളുകള്‍ മെസ്സിയുടെ ഇന്റര്‍ മയാമിയെ നാണംകെടുത്തി അല്‍ നസര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *