ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തിന്റെ രണ്ട് എംഎല്‍മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച സഭിയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. ഹേമന്ദ് സോറന്‍ അറസ്റ്റിലായി രണ്ടു ദിവസത്തിന് ശേഷമാണ് സത്യപ്രതിജ്ഞ.

കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും ഓരോ എംഎല്‍എമാരും ചംപയ് സോറനൊപ്പം അധികാരമേറ്റു.തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.കേവലഭൂരിപക്ഷം 41 വേണ്ട സഭയില്‍ 47 പേരുടെ പിന്‍തുണ ചംപയ് സോറന്‍ അവകാശപ്പെടുന്നുണ്ട്. വിശ്വാസവോട്ടുവരെ എംഎല്‍എമാരെ ഹൈദ്രാബാദിലെ റിസോര്‍ട്ടില്‍ താമസിപ്പിക്കും. 35 എംഎല്‍എമാര്‍ ഇന്ന് ഹൈദ്രാബാദിലേക്ക് പോകും. ഭാര്യ കല്‍പന സോറനെ മുഖ്യമന്ത്രിയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കുടുംബത്തിലും പാര്‍ട്ടിയിലും ഉയരാന്‍ സാധ്യതയുള്ള എതിര്‍പ്പാണ് ചംപയ് സോറനെ നിശ്ചയിക്കാന്‍ ഹേമന്ദ് സോറനെ പ്രേരിപ്പിച്ചത്.

ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ആദിവാസി നേതാവാണ് 67 കാരാനായ ചംപയ് സോറന്‍. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായ പുതിയ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ജാര്‍ഖണ്ഡ് കടവു എന്ന പേരിലാണ് അറിയപ്പെടുന്നത്.

 

 

 

 

 

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍
സത്യപ്രതിജ്ഞ ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *