ഐക്യരാഷ്ട്രസഭ കുട്ടനാടിനു നല്‍കിയ കാര്‍ഷികപൈതൃക ഫലകം കണ്ടെത്തി

ഐക്യരാഷ്ട്രസഭ കുട്ടനാടിനു നല്‍കിയ കാര്‍ഷികപൈതൃക ഫലകം കണ്ടെത്തി

ആലപ്പുഴ: ഐക്യരാഷ്ട്രസഭ കുട്ടനാടിനെ കാര്‍ഷികപൈതൃക പദവിയിലുള്‍പ്പെടുത്തി നല്‍കിയ ഫലകം കണ്ടെത്തി. ഡോ. എം.എസ്. സ്വാമിനാഥന്റെ മകളും വിഖ്യാത ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യാ സ്വാമിനാഥന്‍ തന്റെ പക്കല്‍ ഫലകമുണ്ടെന്ന് മന്ത്രി പി. പ്രസാദിനെ അറിയിച്ചു. മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്തദിവസംതന്നെ ഇതേറ്റുവാങ്ങി കുട്ടനാട്ടില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫലകം കാണാതായ വിവരം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അതു കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. അതിനിടയിലാണ് വാര്‍ത്തയറിഞ്ഞ ഡോ. സൗമ്യാ സ്വാമിനാഥന്‍, ഫലകം തന്റെ പക്കലുണ്ടെന്ന് അറിയിച്ചത്. നിലവില്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാണ് സൗമ്യാ സ്വാമിനാഥന്‍.

2012-ല്‍ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് കുട്ടനാടിന് അന്താരാഷ്ട്ര കാര്‍ഷിക പൈതൃകപദവി നല്‍കിയത്. ഫലകം ഡോ. എം.എസ്. സ്വാമിനാഥനാണ് അന്ന് ഏറ്റുവാങ്ങിയത്. പിന്നീട്, സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ രജതജൂബിലി ചടങ്ങില്‍ അന്നത്തെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഫലകം കൈമാറിയിരുന്നു. എന്നാല്‍, ഇത് കുട്ടനാട്ടില്‍ സ്ഥാപിച്ചില്ല. തുടര്‍ന്നാണ് കാണാതായത്.

 

 

 

 

ഐക്യരാഷ്ട്രസഭ കുട്ടനാടിനു നല്‍കിയ കാര്‍ഷികപൈതൃക ഫലകം കണ്ടെത്തി

Share

Leave a Reply

Your email address will not be published. Required fields are marked *