ഷാര്‍ജ: വിനോദസഞ്ചാരവകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതിയ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജയില്‍. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തില്‍ വൈകിട്ട് ആറിനാണ് പ്രകാശനം. ഷാര്‍ജ രാജകുടുംബാംഗം ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി മുഖ്യാതിഥിയാകും.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ വാലീദ് ബുകാതിര്‍ മുഖ്യ പ്രഭാഷണം നടത്തും. ലോക കേരളസഭാംഗം വി.ടി. സലിം സംബന്ധിക്കും.
അനന്തമായ വിനോദസഞ്ചാര സാധ്യതകളെ നാടിന് പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
മാതൃഭൂമി ബുക്സിന്റെ എല്ലാ സ്റ്റാളുകളിലും കൂടാതെ ഓണ്‍ലൈനിലും പുസ്തകം വാങ്ങാം.
