സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; രണ്ടാമതുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, ഇന്റര്‍നെറ്റ് നിരോധനം 10 വരെ നീട്ടി

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; രണ്ടാമതുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, ഇന്റര്‍നെറ്റ് നിരോധനം 10 വരെ നീട്ടി

ഇംഫാല്‍: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ രണ്ടാമതും ഉണ്ടായ ആക്രമണത്തില്‍ സൈനികനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ഇംഫാല്‍ ജില്ലയിലും മറ്റിടങ്ങളിലും സായുധസംഘങ്ങള്‍ ഏറ്റുമുട്ടി. കുകി – മേയ്തി വിഭാഗവും കുകി – വില്ലേജ് വളണ്ടിയര്‍ സംഘവും തമ്മിലാണ് വിവിധയിടങ്ങളില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ബി.എസ.്എഫ് ജവാന്‍ കൊല്ലപ്പെട്ടു.

വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മേയ് മൂന്നിന് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ഈ മാസം 10 വരെയാണ് നിരോധനം തുടരുക. കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിനാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. പുതിയ ഉത്തരവുപ്രകാരം ഈമാസം 10ന് വൈകിട്ട് മൂന്നുവരെയാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്. സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരും സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനും അക്രമപ്രവര്‍ത്തങ്ങള്‍ക്ക് ആളുകളെ പ്രേരിപ്പിക്കാതിരിക്കാനുമുള്ള മുന്‍കരുതലാണ് നടപടി.

എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നിരവധി കുകി ഗ്രാമങ്ങള്‍ മേയ്തി സായുധസംഘങ്ങള്‍ നശിപ്പിച്ചതായി ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം ആരോപിച്ചു. മലയോരമേഖലകളില്‍ വെടിവയ്പ്പ് തുടരുകയാണെന്നാണ് അവര്‍ പുറത്തുവിടുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല.

മേയ് മൂന്നിനാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു ഇതുവരെ നൂറിലേറെപേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരം.

Share

Leave a Reply

Your email address will not be published. Required fields are marked *