കോഴിക്കോട്: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ നീതി ലഭിക്കുന്നതിനായി സമരം ചെയ്യേണ്ടിവരുന്നത് രാജ്യത്തിന് അപമാനകരമാണെന്നും കുറ്റവാളികളെ സംരംക്ഷിക്കുന്ന ഭരണകൂടത്തിന്റെ നടിപടിക്കെതിരേ ശക്തമായ പ്രതിഷേധവും സമരവും ഉയര്‍ന്ന് വരണമെന്ന് പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. നീതി ലഭിക്കുന്നതിനായി പോരാടുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ ദീപം തെളിയിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആക്ടീവ് പ്രസിഡന്റ് എ.കെ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹിമാന്, പി.ഐ അജയന്, എം.കെ ബീരാന്, എം.പി രാമകൃഷ്ണന്, കെ.സി അബ്ദുള്‍ റസാഖ്, എം.ടി ബിജിത്ത്, ഇ.എ ബഷീര്‍, കെ.പത്മകുമാര്‍, ഡി.രവി, പി.വേണുഗോപാല്‍ പി.വി.കുഞ്ഞുമുഹമ്മദ്, കെ.സുബ്രമണ്യന്‍, വിജയന് ചേളന്നൂര്‍, ശ്രീജ സുരേഷ്, എം.കെ. അനന്തരാമന്, വി.സുനില്‍കുമാര്‍, ശോഭി.ടി എന്നിവര്‍ പ്രസംഗിച്ചു.

