സ്‌കൂഫെ ഉദ്ഘാടനം ചെയ്തു

സ്‌കൂഫെ ഉദ്ഘാടനം ചെയ്തു

കതിരൂര്‍: ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂഫെ ഉദ്ഘാടനം ചെയ്തു. കഫെ@ സ്‌കൂള്‍ (സ്‌കൂഫെ) പദ്ധതി കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനില്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.സംഗീത അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ:എം. സുര്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.പ്രശാന്ത്, പി.കെ. സാവിത്രി,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.പവിത്രന്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എസ്.അനിത, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ. പ്രിയ, പി.ശ്രീജേഷ്, ജി.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂഫെയില്‍ ചായ, സ്‌നാക്‌സ്, ചോറ്, സ്റ്റേഷനറി ഐറ്റംസ് എന്നിവയും ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *