വിവരദോഷികളാണ്‌ ‘കേരള സ്റ്റോറി’ എടുത്തിരിക്കുന്നത്; സിനിമ നിരോധിക്കേണ്ട, ബഹിഷ്‌കരിക്കുക: എം.എ ബേബി

വിവരദോഷികളാണ്‌ ‘കേരള സ്റ്റോറി’ എടുത്തിരിക്കുന്നത്; സിനിമ നിരോധിക്കേണ്ട, ബഹിഷ്‌കരിക്കുക: എം.എ ബേബി

തിരുവനന്തപുരം: വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമ എടുത്തിരിക്കുന്നത് വിവരദോഷികളെന്ന് സി.പി.എം പിബി അംഗം എം.എ ബേബി. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനാണ് സിനിമ എടുത്തിരിക്കുന്നത്. സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സിനിമയാണിത്. അയ്യപ്പ സ്വാമിയെ കാണുന്നതിനു മുമ്പ് വാവര് സ്വാമിയെ കാണണമെന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതിനാല്‍ സിനിമയെ നിരോധിക്കേണ്ട പകരം ബഹിഷ്‌കരിച്ചാല്‍ മതിയെന്ന് എം.എ ബേബി പറഞ്ഞു. ആര്‍.എസ്.എസിന്റെ അപര രൂപമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് എന്നും എംഎ ബേബി പറഞ്ഞു.

ഹീനമായ പ്രവര്‍ത്തനമാണ് സിനിമയില്‍ നടത്തുന്നത്. സിനിമയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ മാത്രമേ നടത്താവൂ എന്നും എം.എ ബേബി പറഞ്ഞു. അതേസമയം, കേരള സ്റ്റോറിക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *