‘മലബാര്‍ സിംഹം വാരിയന്‍കുന്നന്‍’ പ്രേക്ഷകരിലേക്ക്

‘മലബാര്‍ സിംഹം വാരിയന്‍കുന്നന്‍’ പ്രേക്ഷകരിലേക്ക്

കോഴിക്കോട്: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചക്കിപറമ്പന്‍ കുടുംബം നിര്‍മിച്ച ‘മലാബാര്‍ സിംഹം വാരിയന്‍കുന്നന്‍’ യൂട്യൂബ് ചാനലായ ഓറഞ്ച് മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ഫറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരേ അവസാന ശ്വാസംവരെ പോരാടിയ ധീര രക്തസാക്ഷിയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞ്ഹമ്മദ് ഹാജി, ഹിന്ദുവിനേയും മുസല്‍മാനേയും ക്രസ്ത്യാനിയേയും ദളിതരേയും തോളോട് തോള്‍ ചേര്‍ന്ന് നിര്‍ത്തി ബ്രിട്ടീഷുകാര്‍ക്കെതിരേ പടനയിച്ച അദ്ദേഹത്തിന്റെ നേര്‍ചിത്രമാണ് ഇതിലെ പ്രമേയം. 30 മിനിട്ടാണ് ദൈര്‍ഘ്യം. സത്യസന്ധമായ ചരിത്രരേഖകളുടേയും ഗവേഷകരുടേയും പിന്തുണയോടെയാണ് ഈ ദൃശ്യാവിഷ്‌കാരം പുറത്തിറക്കുന്നത്. ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം സംവിധായകനായ ഫൈസല്‍ ഹുസൈനാണ് സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ഗ്രന്ഥകാരനും ചരിത്രപണ്ഡിതനുമായ ജാഫര്‍ ഈരാറ്റുപേട്ടയാണ് തിരക്കഥ തയ്യാറാക്കിയത്.

ചലച്ചിത്ര താരം സുനില്‍ ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം ചെയ്തിരിക്കുന്നത്. പ്രബീഷ് ലിന്‍സിയാണ് ഛായാഗ്രഹണം. സിബു സുകുമാരന്‍ സംഗീതവും ബാപ്പു വാവാട് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഫ.രാജശേഖര്‍, സുബീഷ് മുക്കം, റിഷാദ് മുഹമ്മദ്, ഗൗതം രാജീവ്, ഇസ്തിക്കാര്‍ ഗുല്‍മി, പ്രതാപന്‍, മുക്കം വിജയന്‍, ജൗഹര്‍, സുനില്‍കുമാര്‍, ലോറന്‍സ്, സത്യന്‍, സുഹാസ് ലാംഡ, റഫീഖ് ആനക്കാംപൊയില്‍, ഉത്തര മനോജ്, റഫീഖ് കരുവന്‍പൊയില്‍ ഉള്‍പ്പെടെ നൂറോളം കലാകാരന്‍മാര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫൈസല്‍ ഹുസൈന്‍, പ്രൊഫ.രാജശേഖര്‍, ബാപ്പു വാവാട്, മുക്കം വിജയന്‍, റിഷാദ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *