ഒരു ദളിതന്റെ ആത്മകഥ  വായനാ ലോകം കീഴടക്കുന്നു

ഒരു ദളിതന്റെ ആത്മകഥ വായനാ ലോകം കീഴടക്കുന്നു

കോഴിക്കോട്: രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-ദളിത്-പിന്നോക്ക ജന വാഭാഗത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ അര നൂറ്റാണ്ടുകാലം ശ്രദ്ധേയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടി.പി.ഭാസ്‌ക്കരന്റെ ആത്മകഥയായ ഒരു ദളിതന്റെ ആത്മകഥ വായനാ ലോകം കീഴടക്കുകയാണ്. താൻ ജനിച്ചുവീണ സാമൂഹിക സാഹചര്യങ്ങളെ തെല്ലും മറച്ചുവെക്കാതെ ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. താൻ ഒരു ദളിതനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയ സാമൂഹിക ജീവിതത്തിലും മുന്നോട്ട’് കുതിക്കാൻ ടി.പി.ഭാസ്‌ക്കരൻ കാണിച്ച ചങ്കൂറ്റം പുതു തലമുറക്ക് മാതൃകയാണ്. കിണർ കുഴിക്കാൻ ദളിതൻ വേണം. എന്നാൽ ആ കിണറ്റിലെ വെള്ളം കുടിക്കാൻ അവന് അവകാശമില്ലാതിരുന്ന കാലത്ത് ജാതീയ ഉച്ചനീചത്വങ്ങൾ പൊളിച്ചെഴുതിയ മഹാരഥൻമാരായ ശ്രീനാരായണഗുരുവിൽ നിന്നും, അയ്യങ്കാളിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തന്റെ സാമൂഹിക ജീവിതം തളിർക്കുന്നതെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു. കർമ്മ രംഗത്തെ നിഷ്‌കാമ പ്രവർത്തനത്തിന് സമൂഹം നൽകിയ നിരവധി പുരസ്‌കാരങ്ങൾ ഗ്രന്ഥ കർത്താവിനെ തേടിയെത്തിയിട്ടുണ്ട്. നാടിന്റെ വികസനം, ദളിത് സമൂഹത്തിന്റെ അഭിവൃദ്ധി എന്നിവയായിരുന്നു ടി.പി.ഭാസ്‌ക്കരന്റെ ജീവിത പാതയെന്ന് നമുക്കീ ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാനാകും. ഡോ.അംബേദ്കർ, അയ്യങ്കാളി ഉൾപ്പെടെയുള്ള മഹാന്മാരുടെ സന്ദേശങ്ങൾ പുതു തലമുറയിലെത്തിക്കാൻ ടി.പി.ഭാസ്‌ക്കരൻ നടത്തിയ പ്രവർത്തനം ചരിത്രം രേഖപ്പെടുത്തി വെക്കുമെന്നതിൽ രണ്ടഭിപ്രായമില്ല. ഒരു ദളിതന്റെ ആത്മകഥ ഒന്നാം ഭാഗം വിൽപ്പന പൂർത്തീകരിക്കുകയാണ്. രണ്ടാം ഭാഗം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുമ്പോൾ ശരിമയെ കണ്ടെത്താനുള്ള മലയാളി വായനാ സമൂഹത്തിന്റെ അഭിവാഞ്ച തന്നെയാണ് പ്രകടമാകുന്നത്. ഈ രചന പാർശ്വവൽകൃത സമൂഹത്തിൽപ്പെട്ടവർ വായിച്ചിരിക്കേണ്ട ഒന്നാണ്. 2023ൽ ഇതിന്റെ രണ്ടാം പതിപ്പ് വായനക്കാരുടെ കൈകളിൽ എത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *