വർത്തമാന കാല ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു അഡ്വ.നൂർബിന റഷീദ്

വർത്തമാന കാല ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു അഡ്വ.നൂർബിന റഷീദ്

കോഴിക്കോട്: വർത്തമാന ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് മുൻ വനിതാകമ്മീഷൻ അംഗം അഡ്വ.നൂർബിന റഷീദ് പറഞ്ഞു. ജനിച്ചു വീണ് വസിച്ചുകൊണ്ടിരിക്കുന്ന മണ്ണിൽ നിന്ന് ഒരു ജന വിഭാഗത്തെ ആട്ടിയോടിക്കാനുള്ള കുതന്ത്രമാണ് നടക്കുന്നത്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങളെ അഭയാർത്ഥികളാക്കരുത്. യുഎസ്പിഎഫ് മലബാർ ചാപ്റ്റർ ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ചാപ്റ്റർ രക്ഷാധികാരി ഡോ.ഇസ്മായിൽ സേട്ട’് അധ്യക്ഷത വഹിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *