ട്രാവൽ ആന്റ് ടൂറിസത്തിൽ ജൈത്രയാത്രയുമായി കേരള ട്രാവൽ സോൺ പ്രൈവറ്റ് ലിമിറ്റഡ്

ട്രാവൽ ആന്റ് ടൂറിസത്തിൽ ജൈത്രയാത്രയുമായി കേരള ട്രാവൽ സോൺ പ്രൈവറ്റ് ലിമിറ്റഡ്

കോഴിക്കോട്: ട്രാവൽ ടൂറിസം മേഖലയിൽ ജൈത്രയാത്രയുമായി മുന്നേറുകയാണ് കേരള ട്രാവൽ സോൺപ്രൈവറ്റ് ലിമിറ്റഡ്. 14 രാജ്യങ്ങളിൽ 65 ട്രിപ്പുകൾ ഇതിനകം നടത്തിക്കഴിഞ്ഞു. 2022ൽ 5 കാശ്മീർ യാത്രകളും 2 ലഡാക്ക് യാത്രകളും, ഭൂട്ടാൻ, ദുബായ്, അബുദാബി, സിംഗപൂർ, മലേഷ്യ യാത്രകളും പൂർത്തിയാക്കി. കോവിഡിന് ശേഷം ടൂറിസം മേഖലയിലുണ്ടായ കുതിപ്പ് യാത്രകളുടെ എണ്ണം കൂട്ടാൻ സഹായിച്ചിട്ടുണ്ടെന്ന് കമ്പനി സിഎംഡി വിജയൻ കണ്ണൻ പറഞ്ഞു.
2023 ജനുവരിയിൽ കേരളത്തിൽ നിന്ന് ആദ്യമായി നേപ്പാൾ, ഭൂട്ടാൻ 11 ദിവസ യാത്ര പുറപ്പെടും. തുടർന്ന് സിംഗപ്പൂർ, മലേഷ്യ തായ്‌ലന്റ്്, ദുബായ്, അബുദാബി യാത്രകളും, ഫിബ്രുവരിയിൽ വിയറ്റ്‌നാം, കംബോഡിയ, ബാലിദ്വീപ് യാത്രകളും, ആഭ്യന്തര യാത്രകളായ കുളു, മണാലി, അമൃത്സർ, വാഗ ബോർഡർ,ഡൽഹി, ആഗ്ര, ജെയ്പൂർ, പുരി കൊണാർക്, ഭുവനേശ്വർ, കൽക്കത്ത, കാശി, ഗയ ബോധ്ഗയ, അയോദ്ധ്യ, അലഹബാദ് യാത്രകളും ഒരുക്കുുണ്ട്. 2023ൽ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആഭ്യന്തര ടൂറിസ വിപുലീകരണം ലക്ഷ്യമാക്കി ട്രെയിൻ, ബസ്സ് യാത്രകളും സംഘടിപ്പിക്കും. കോളേജ്, സ്‌കൂൾ ട്രിപ്പുകൾ കോർപ്പറേറ്റ് ടൂറുകൾ, കുടുംബശ്രീ, മറ്റ് കൂട്ടായ്മകൾ, ഗ്രൂപ്പുകൾ എന്നിവക്കാവശ്യമായ യാത്രകളും സംഘടിപ്പിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ട്രാവൽ ആന്റ് ടൂറിസം രംഗത്തുള്ള കേരള ട്രാവൽ സോൺ പ്രാവറ്റ് ലിമിറ്റഡിന് നഗരത്തിൽ പാളയത്ത് യമുന ആർക്കേഡിൽ മൂന്നാം നിലയിൽ വിപുലീകരിച്ച ഓഫീസ് പ്രവർത്തന സജ്ജമാണ്. ആഭ്യന്തര ടൂറിസത്തിന് വലിയ സാധ്യതയുള്ള കേരളത്തിൽ ഈ ദിശയിൽ വലിയ ഇടപെടലുണ്ടാവണമെന്ന് വിജയൻ കണ്ണൻ പറഞ്ഞു. കോഴിക്കോട്ടെ ഓഫീസ് നമ്പർ 0495 2928180, 9497808180.

 

Share

Leave a Reply

Your email address will not be published. Required fields are marked *