ബാലചന്ദ്രമേനോന്റെ ‘ മണിച്ചെപ്പ് വീണ്ടും തുറന്നപ്പോള്‍’ പ്രകാശനം ചെയ്തു

ബാലചന്ദ്രമേനോന്റെ ‘ മണിച്ചെപ്പ് വീണ്ടും തുറന്നപ്പോള്‍’ പ്രകാശനം ചെയ്തു

രവി കൊമ്മേരി

ഷാര്‍ജ: പുസ്തകമേളയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷി നിര്‍ത്തി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ ‘മണിച്ചെപ്പ് വീണ്ടും തുറന്നപ്പോള്‍ ‘ എന്ന പുസ്തകം അദ്ദഹത്തിന്റെ രണ്ട് സിനിമകളുടെ നിര്‍മാതാക്കളും യു.എ.ഇലെ വ്യവസായ പ്രമുഖരായ ഹരികുമാര്‍, കെ.പി.ആര്‍ നായര്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

കൊവിഡ് സമയത്ത് വീടിന്റെ അകത്തളത്തില്‍ ഏകാന്തതയുടെ തടവുകാരനായപ്പോഴാണ് ഇത്തരം ഒരു പുസ്തകം എഴുതാനുള്ള പ്രവണത ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിലൂടെ അതിന്റെ പിന്നാമ്പുറങ്ങളിലൂടെ വളരെ ആഴത്തില്‍ ഇറങ്ങിച്ചെന്നുകൊണ്ട് വളരെ വിശദമായി അദ്ദേഹം ഈ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു സിനിമയുടെ പേര് തന്നെയാണ് ഈ പുസ്തകത്തിന് ബാലചന്ദ്രമേനോന്‍ തിരഞ്ഞെടുത്തിരിക്കുന്നതും.

വരുന്നവര്‍ഷം 2023ല്‍ വീണ്ടും പുതിയൊരു സിനിമയുമായി എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ബാലചന്ദ്രമേനോന് ഷാര്‍ജ പുസ്തകോത്സവ കമ്മിറ്റിയുടെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍ പുസ്തകോത്സവ അതോറിറ്റിയുടെ അംഗീകാരമായി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സാദിക് കാവില്‍ പുസ്തക പരിചയം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *