കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭിക്കാനായി സെക്രട്ടേറിയറ്റ് പടിക്കല്‍ ദയാബായി നിരാഹാര സമരം തുടങ്ങിയിട്ട് ഒന്‍പത് ദിവസങ്ങളായി. ഇന്ത്യയിലെ പരമോന്നത കോടതിയും മനുഷ്യാവകാശ കമ്മീഷനും വിധിച്ചിട്ടും നീതി ലഭ്യമാക്കാന്‍ തയ്യാറാകാത്തതില്‍ കേരളമാകെ പ്രതിഷേധിച്ചിട്ടും അവര്‍ക്കു നീതി കിട്ടിയില്ലെന്നത് ദുഃഖകരമാണ്. വിദഗ്ധ ചികിത്സയും അടിസ്ഥാന ജീവിതസൗകര്യങ്ങളും ഉറപ്പാക്കുക, കാസര്‍ഗോഡിനെ കൂടെ എയിംസ് പരിഗണിക്കുന്ന ജില്ലകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളെ അവര്‍ ഉന്നയിക്കുന്നുള്ളൂ. സത്യാഗ്രഹിയെ നേരിട്ടു കാണാനോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ തയ്യാറാകാത്ത സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കേരളമാകെ ഒക്ടോബര്‍ 10ന് പ്രതിഷേധമാചരിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.
പ്രശസ്ത ശാസ്ത്രജ്ഞനും കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. എ. അച്യുതന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത്. ഗ്രീന്‍ കേരളാ മൂവ്‌മെന്റ് സെക്രട്ടറി ടി.വി രാജന്‍ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി എന്‍.എ പി .എം ദേശീയ കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജോണ്‍ പെരുവന്താനം, കെ.അജിത, വിജയരാഘവന്‍ ചേലിയ, എന്‍.സുബ്രഹ്‌മണ്യന്‍ , ശരത് ചേലൂര്‍, ഇയ്യച്ചേരി പത്മിനി, മനോജ് സാരംഗ്, ടി. ബാലകൃഷ്ണന്‍, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, നസീര്‍ ന്യൂജല്ല, പ്രവീണ്‍.ടി തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
