കോഴിക്കോട്: മാനസിക രോഗത്തോടുള്ള പൊതുജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണമെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞന് പ്രൊഫ. മുഹമ്മദ് ഹസന്. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് കാലിക്കറ്റ് മെട്രോ പോളിസ് , മനഃശാന്തി ഹോസ്പിറ്റല്‍, ഐ.പി.എസ് കേരള ബ്രാഞ്ച് എന്നിവര്‍ സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തില്‍ എന്തെങ്കിലും മുറിവ് സംഭവിച്ചാല്‍ ഡോക്ടറെ സമീപിക്കുന്നത് പോലെ പലരും മനസിന്റെ അസുഖത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കാത്തത് ഈ മനോഭാവത്തിന്റെ പ്രശ്നമാണ്. മാനസികാരോഗ്യവും സൗഖ്യവും ആഗോള മുന്ഗണനയായിരിക്കണമെന്നാണ് ഇത്തവണത്തെ ദിനാചരണ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര മനഃശാന്തി ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കള്‍സള്‍ട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ.അനീസ് അലി അധ്യക്ഷത വഹിച്ചു. റോട്ടറി മെട്രോപോളിസ് പ്രസിഡന്റ് പി.പി പത്മനാഭന്, എന്‍ജിനീയര്‍ ബാജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഡോ. അനീസ് അലിയെ റോട്ടറി മെട്രോ പോളിസ് ആദരിച്ചു. സൈക്കോളജിസ്റ്റ് റജുല അനീസ് സ്വാഗതവും ഹെഡ് നഴ്സ് എസ്.ഷാനാസ് നന്ദിയും പറഞ്ഞു.

