കോഴിക്കോട്: റിയാദ് സംഗമം റിട്ടേണീസ് രണ്ടാമത് കുടുംബ സംഗമം നടത്തി. ഇരഞ്ഞിക്കല്‍ റിസോര്‍ട്ടില്‍ വച്ച് നടന്ന പരിപാടി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവല്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. റിയാദ് സംഗമം റിട്ടേണീസ് പ്രസിഡന്റ് പി.പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. 75 ഓളം കുടുംബങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം.പി ഇമ്പിച്ചി കോയയുടെ നേതൃത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സംഗമം സപ്ലിമെന്റ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സി.എ ആലികോയക്ക് നല്കി പ്രകാശനം ചെയ്തു. വിവിധ കലാ-കായിക മത്സരങ്ങളും വനിതാക്കള്ക്കായി പ്രത്യേക പരിപാടിയും നടന്നു. പി.എന്‍.എം മുസ്തഫ, സി.എന്‍ അബ്ദുല്‍ മജീദ്, റിയാദ് സംഗമം ട്രഷറര്‍ മിര്സബക്കര്, കെ.എം ആക്താബ്, കെ.വി മുഹമ്മദ് ശുഹൈബ്, പി.ടി അഹമ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എ.എം യാക്കൂബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വി കുഞ്ഞഹമ്മദ് കോയ നന്ദിയും പറഞ്ഞു.
