കൊച്ചി: ആലപ്പുഴ കലക്ടര്‍ സ്ഥാനാരോഹണം വിവാദത്തില്‍പ്പെടുകയും സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്ത ശീറാം വെങ്കിട്ടരാമന് സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായി ചുമതലയേറ്റു. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വലിയ വിവാദമായിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കലക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരേയായിരുന്നു വിവാദം.
പിന്നീട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നാലെയാണ് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നത്.
സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായി. മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി.ആര് അനില്‍ എതിര്‍പ്പറിയിച്ചു. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനില്‍ തനിക്ക് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.
