മാഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്‍സ്‌പെയര്‍ അവാര്‍ഡിനായി സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗം, വളര്‍ന്നുവരുന്ന യുവ ശാസ്ത്രപ്രതിഭകള്‍ക്കായി നടത്തിയ ബില്‍ഡിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പേരില്‍ രണ്ട് പേര്‍ മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇഹ്‌സാന്‍ ഫാറൂഖ്, അയ്മന്‍ബിന്‍ നബീല്‍ എന്നീ വിദ്യാര്‍ഥികളാണ് പുതുച്ചേരിയെ പ്രതിനിധീകരിച്ചുകൊണ്ട്തെരഞ്ഞെടുക്കപ്പെട്ടത്.
2021-22 അധ്യയനവര്‍ഷത്തില്‍മാഹി ഗവണ്‍മെന്റ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കെ ശാസ്ത്രാധ്യാപികയായ കെ.ഷീജ ടീച്ചറുടെ നേത്യത്വത്തിലാണ് ഇരുവരും മത്സരത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറ് ശാസ്ത്രപ്രതിഭകള്‍ക്കും അവരുടെ തുടര്‍ പ്രൊജക്ട് ചെയ്യാനാവശ്യമായ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക സഹായങ്ങളും കേന്ദ്ര ഗവണ്‍മെന്റ് സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗവും ഇന്റല്‍ ഗ്ലോബല്‍ഗവണ്‍മെന്റ് അഫയേഴ്‌സും ചേര്‍ന്ന് നല്‍കുന്നതായിരിക്കും. 2015 മുതല്‍ ഇതുവരെ 15 ഇന്‍സ്‌പെയര്‍ അവാര്‍ഡുകള്‍ മാഹി ഗവണ്‍മെന്റ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
