പെരുന്താറ്റില്‍ ഗോപാലന്‍ നിര്യാതനായി

പെരുന്താറ്റില്‍ ഗോപാലന്‍ നിര്യാതനായി

തലശ്ശേരി: ഹാസ്യകലാ സാമ്രാട്ടും ചലച്ചിത്ര നടനുമായ ‘സൗഭാഗ്യ’യില്‍ പെരുന്താറ്റില്‍ ഗോപാലന്‍ (73) നിര്യാതനായി. നൂറുകണക്കിന് വേദികളില്‍ ഹാസ്യ കലാപ്രകടനങ്ങളും കഥാപ്രസംഗങ്ങളും നടത്തിവന്ന പെരുന്താറ്റില്‍ ഗോപാലന്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വെല്ലുവിളി, അടവുകള്‍ 18, ഇംഗ്ലീഷ് മീഡിയം, കുഞ്ഞനന്തന്റെ കട, ഒരു വടക്കന്‍ സെല്‍ഫി, വൈകിയോടുന്ന വണ്ടി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍: കണ്ണന്‍ നായര്‍ – ദേവകി. ഭാര്യ: സത്യവതി, മക്കള്‍: സുകേഷ് (ഷാര്‍ജ) പിന്നണി ഗായികയും കഥാപ്രസംഗികയുമായ സുസ്മിത (ദുബായ്), സുബിത ( അധ്യാപിക വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മരുമക്കള്‍: നിമ്മി, ജഗദീഷ് (ദുബായ്), സജിത്ത് പാറാട്ട്. സംസ്‌ക്കാരം: ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍.

Share

Leave a Reply

Your email address will not be published. Required fields are marked *