കേരളം ആശയങ്ങളുടെ ശവപ്പറമ്പായി മാറി: കെ.സി ഉമേഷ്ബാബു

കേരളം ആശയങ്ങളുടെ ശവപ്പറമ്പായി മാറി: കെ.സി ഉമേഷ്ബാബു

തലശ്ശേരി: പാരിസ്ഥിതികവും സാമ്പത്തികവുമായ മേഖലകളില്‍ മുതലാളിത്തത്തോടും വലതുപക്ഷത്തോടും ചേര്‍ന്ന് കേരളം ആശയങ്ങളുടെ ശവപ്പറമ്പായി രൂപാന്തരപ്പെട്ടുവെന്ന് കെ.സി.ഉമേഷ് ബാബു പറഞ്ഞു. തനിമ കലാ സാഹിത്യ വേദി കേരള തലശ്ശേരിയില്‍ നടത്തിയ ‘വികസനം പരിസ്ഥിതി സാഹിത്യം’ എന്ന സെമിനാറില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ്കാലത്തെ ദീനാനുകമ്പയുടെ മുഖം മൂടി അഴിച്ചുവെക്കാന്‍ തക്ക റിപ്പോര്‍ട്ടാണ് വേള്‍ഡ് എക്കണോമിക്കല്‍ ഫോറം പുറത്തുവിട്ടത്. മഹാമാരിക്കാലത്ത് ലോകത്ത് ഓരോ മുപ്പത് മണിക്കൂറിലും ഓരോ ശത കോടീശ്വരനുണ്ടായി എന്നത് എന്തുമാത്രം കൗതുകകരമാണെന്ന് ഉമേഷ് ബാബു പ്രസ്താവിച്ചു.

വളരെ ലളിതമായി നിര്‍മിക്കാവുന്ന വാക്‌സിന്‍ പോലും 130 കോടി ജനങ്ങള്‍ അധിവസിക്കുന്നിടത്ത് ഒരു പൊതുമേഖലാ കമ്പനിക്ക് സാധിക്കാതെ വന്നതും സ്വകാര്യ കുത്തകകള്‍ക്ക് വിധേയയപ്പട്ടതും അവര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെടുത്തതും വേദനകളില്‍ നിന്നുള്ള ലാഭമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമീം പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ചു. എതിര്‍ദിശ സുരേഷ്, ആര്‍ട്ടിസ്റ്റ് ശശികല, ഡോ.വി.ഹിക്മത്തുല്ല എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. തനിമ രക്ഷാധികാരി ടി.മുഹമ്മദ് വേളം മോഡറേറ്ററായിരുന്നു. തനിമ കലാ സാഹിത്യ വേദി സംസ്ഥാന സമിതിയംഗം ബഷീര്‍ കളത്തില്‍ സ്വാഗതവും തനിമ ജില്ലാ പ്രസിഡന്റ് സി. പി മുസ്തഫ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *