മാഹി: മാഹി മഹാത്മാഗാന്ധി ഗവ.ആര്‍ട്‌സ് കോളജിലെ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ വിദ്യാര്‍ഥികള്‍ സംഗമിച്ചു. ചുട്ടുപൊള്ളുന്ന ഒരു കാലഘട്ടത്തിന്റെ തീഷ്ണമായ ഓര്‍മകളും പ്രണയ കാല്‍പ്പനിക കാലത്തിന്റെ മധുര സ്മരണകളും ഗുരുശ്രേഷ്ഠരുടെ വ്യതിരിക്തമായ വ്യക്തിത്വങ്ങളുമെല്ലാം അനുഭവങ്ങളിലൂടെ അവര്‍ പങ്കുവച്ചു. മാഹി തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നടന്ന സംഗമത്തില്‍ പണ്ടാരടത്തില്‍ രാകേന്ദ്രനാഥ് അധ്യക്ഷനായി. പ്രകാശ് മംഗലാട്ട് കൂട്ടായ്മയുടെ നാള്‍വഴികള്‍ വിശദീകരിച്ചു. വി.കെ സുഷാന്ത് കുമാര്‍, അടിയേരി ജയരാജ്, വി.സുരേഷ്, സുധര്‍മ്മ , എ.വിമല്‍ കുമാര്‍, സി.സി.അജിത, ശശിധരന്‍ ടി.സി.എച്ച്, വി.സുരേഷ്, കെ.ഇ മുഹമ്മദ് ഹാഷിം, മിസ്ബ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.കോളജ് ഗായകരായിരുന്ന അബ്ദുള്‍ വഹാബ്, ഉമ്മര്‍, ഡോ. വി.കെ.വിജയന്‍, പ്രകാശ് മംഗ്ലാട്ട്, ചാലക്കര പുരുഷു ,എ.പി.വിനോദ് ,സി.എച്ച് പുരുഷോത്തമന്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. പുതുവര്‍ഷത്തില്‍ കുടുംബ സംഗമം നടത്താര്‍ തീരുമാനിച്ചാണ് സംഗമം പിരിഞ്ഞത്.
