പി.എ.മുഹമ്മദ്‌കോയ(മുഷ്താക്ക്); കോഴിക്കോടിന്റെ എഴുത്തുകാരന്‍

പി.എ.മുഹമ്മദ്‌കോയ(മുഷ്താക്ക്); കോഴിക്കോടിന്റെ എഴുത്തുകാരന്‍

പി.ടി.നിസാര്‍

കോഴിക്കോട്: പി.എ.മുഹമ്മദ്‌കോയ (മുഷ്താക്ക്) കോഴിക്കോടിന്റെ എഴുത്തുകാരനാണെന്നും, എസ്.കെ.പൊറ്റക്കാടിനൊപ്പവും, എന്‍.പി.മുഹമ്മദിനൊപ്പവും ഉയര്‍ത്തിപ്പിടിക്കേണ്ട പേരാണ് പി.എ.മുഹമ്മദ് കോയയുടേതെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംഘടിപ്പിച്ച പി.എ.മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തില്‍ ഇടശ്ശേരിക്കും, പി.കുഞ്ഞിരാമന്‍ നായര്‍ക്കും ജീവിച്ചിരുന്ന കാലത്ത് വലിയ അംഗീകാരമൊന്നും ലഭിച്ചിരുന്നില്ല. മരണ ശേഷമാണ് അവര്‍ കൂടുതല്‍ പ്രശസ്തരായത്. അതുപോലെ ജീവിച്ചിരിക്കുന്ന കാലത്ത് പി.എ.മുഹമ്മദ് കോയക്ക് അംഗീകാരം ലഭിച്ചില്ലെങ്കിലും, ഇപ്പോഴും അദ്ദേഹം എഴുതിയ സുല്‍ത്താന്‍ വീട് എന്ന കൃതി ഏറെ പ്രസക്തമാണ്. വൈക്കം മുഹമ്മദ് ബഷീറും, ഉറൂബും, എം.ടിയും കോഴിക്കോട്ടുകാരല്ല. എന്നാല്‍ അതിഥികളായി എത്തിയവരാണ് കോഴിക്കോടിന്റെ എഴുത്തുകാരായി അറിയപ്പെട്ടത്. ഇത് കോഴിക്കോടിന്റെ മാഹാത്മ്യമാണ്. പി.എ.മുഹമ്മദ്‌കോയ പത്രാധിപര്‍, കളിയെഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ടാക്‌സികാര്‍, സുല്‍ത്താന്‍ ഉള്‍പ്പെടെ മൂന്ന് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നുവന്ന പ്രതിഭാശാലിയാണദ്ദേഹം. തനിക്കെന്തെങ്കിലും അംഗീകാരം കിട്ടാന്‍ വേണ്ടി അദ്ദേഹം പോയില്ല. സാഹിത്യത്തില്‍ പ്രതിഭ മാത്രം പോര ചെട്ടിമിടുക്ക് വേണമെന്നായിരിക്കുന്നു. എന്റെ നോവല്‍ മികച്ച നോവലാണെന്ന് എഴുത്തുകാരന്‍ പറഞ്ഞ് നടക്കുന്ന കാലമാണിത്. അത് കുറ്റമായി പറയുന്നില്ല. ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കാലംകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

പി.എ.മുഹമ്മദ്‌കോയ(മുഷ്താക്ക്); കോഴിക്കോടിന്റെ എഴുത്തുകാരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *