കാസര്‍കോട് നഴ്‌സിംങ് സര്‍വ്വകലാശാല സ്ഥാപിക്കണം; കെ.കെ.എന്‍.കുറുപ്പ്

കാസര്‍കോട് നഴ്‌സിംങ് സര്‍വ്വകലാശാല സ്ഥാപിക്കണം; കെ.കെ.എന്‍.കുറുപ്പ്

പി.ടി.നിസാര്‍

കോഴിക്കോട്: കാസര്‍കോട് നഴ്‌സിംങ് സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് പ്രമുഖ ചരിത്രകാരനും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലറുമായ കെ.കെ.എന്‍.കുറുപ്പ്. ബാംഗ്ലൂരില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറിനോട് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ വനിതകള്‍ക്കും ആഫ്രിക്കയടക്കമുള്ള രാജ്യങ്ങളിലെ വനിതകള്‍ക്കും ചുരുങ്ങിയ ചിലവില്‍ നഴ്‌സിംങ് വിദ്യാഭ്യാസം നേടാനും, തൊഴില്‍ നേടാനും ഇതുവഴിയൊരുക്കും. വിദേശങ്ങളില്‍ നിന്ന് പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ കാസര്‍കോട്ടെത്തുമ്പോള്‍ നാടിന്റെ പുരോഗതിക്കും ഇടയാക്കും. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിതെന്നദ്ദേഹം നിര്‍ദ്ദേശിച്ചു.

വിദ്യാര്‍ത്ഥിനികള്‍ക്ക് റഷ്യന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാഥമിക പരിശീലനം നല്‍കി, സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിലൂടെ അവരുടെ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കും. വിദേശ രാജ്യങ്ങളില്‍ പ്രായമായവരെ പരിചരിക്കാന്‍ വലിയ സാധ്യതയാണുള്ളത്. ഇന്ത്യയിലും സമ്പന്ന വര്‍ഗ്ഗത്തിനും ഇത് ആവശ്യമാണ്. മനുഷ്യായുസ്സ് വര്‍ദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നഴ്‌സിംങ് ജോലിക്ക് വലിയ സാധ്യതയാണുള്ളത്. രാജ്യം ഹ്യൂമണ്‍ ഡവലപ്‌മെന്റില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കണം. പഴയകാലം പോലെ വന്‍കിട കെട്ടിട സമുച്ചയത്തില്‍ മൂലധനം നിക്ഷേപിക്കുന്ന രീതി മാറുകയാണ്. സമൂഹത്തിന് പ്രയോജനമുളള എ.ഐ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിച്ചാലേ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുമായി മല്‍സരിക്കാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാരും പ്രൈവറ്റ് നിക്ഷേപവും യോജിച്ച് വേണം മുന്നോട്ട് പോവാന്‍. 150 കോടിയോളം ജനങ്ങളുള്ള ഈ രാജ്യത്തിന്റെ ശക്തി ഏറ്റവും വലുതാണ്. കാസര്‍കോട് താന്‍ നിര്‍ദ്ദേശിച്ച നഴ്‌സിംങ് സര്‍വ്വകലാശാല എന്ന പ്രൊജക്ടിന് നിക്ഷേപം നടത്താന്‍ തയ്യാറുള്ളവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കാസര്‍കോട് നഴ്‌സിംങ് സര്‍വ്വകലാശാല സ്ഥാപിക്കണം; കെ.കെ.എന്‍.കുറുപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *