‘അന്തരാഴി’ നോവല്‍ പ്രകാശനം ചെയ്തു

‘അന്തരാഴി’ നോവല്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: വത്സലന്‍ വാതുശ്ശേരി രചിച്ച അന്തരാഴി നോവല്‍, എം.മുകുന്ദന്‍ പ്രകാശനം ചെയ്തു. ജിസജോസ് ഏറ്റുവാങ്ങി. നോവലില്‍ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുമെന്നദ്ദേഹം പറഞ്ഞു. നോവല്‍ നമ്മെ ഏതെല്ലാമോ മണ്ഡലങ്ങളിലേക്ക് സഞ്ചരിപ്പിക്കുന്നു. ഇത് വലിയ നോവലിന്റെ പ്രത്യേകതയാണ്. വല്‍സലന്‍ വാതുശ്ശേരി കഥാകൃത്ത്, വിമര്‍ശകന്‍, തിരകഥാകൃത്തുമാണ്. എഴുത്തുകാരന്‍ തിരക്കഥയെഴുതണം. എം.ടിയും, പത്മരാജനും നല്ല തിരക്കഥാകൃത്തുക്കളായിരുന്നു. നോവലിസ്റ്റ് തിരക്കഥാകൃത്താവുമ്പോള്‍ വായനക്കാരന്‍ അതേറ്റെടുക്കും. മയ്യഴിയെക്കുറിച്ച് പലതും എഴുതാന്‍ വല്‍സലന് സാധിക്കും. വല്‍സന്റെ നോവലിലെ നഞ്ചിനാടും, എന്റെ മയ്യഴി പുഴയുടെ തീരങ്ങളില്‍ എന്ന നോവലിലെ മയ്യഴിയും സ്വത്വ പ്രതിസന്ധി അഭിമുഖീകരിച്ച പ്രദേശങ്ങളാണ്. മയ്യഴി ആദ്യം ഫ്രഞ്ചുകാരുടെ നിയന്ത്രണത്തിലും പിന്നീട് കേരളത്തിന്റെ ഭാഗമായതും നഞ്ചിനാട് ആദ്യം കേരളത്തിന്റെ ഭാഗവും പിന്നീട് തമിഴ്‌നാടിന്റെ ഭാഗമായതുമാണ്. എന്റെ നോവലില്‍ മയ്യഴി പുഴയുണ്ടെങ്കില്‍ നഞ്ചിനാട്ടില്‍ പഴയാര്‍ എന്ന പുഴയാണ്. അന്തരാഴി എന്ന പേരിന് പകരം പഴയാറിന്റെ തീരങ്ങളില്‍ എന്ന പേരാണ് നോവലിനുചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുഴയ്ക്ക് മാസ്മരികതയുണ്ട്. യാഥാര്‍ത്ഥ്യമായ സ്വപ്‌നങ്ങളുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.കെ.പാറക്കടവ് അധ്യക്ഷത വഹിച്ചു. വല്‍സലന്‍ വാതുശ്ശേരി മറുമൊഴി നടത്തി. അനസ് എന്‍ എസ് സ്വാഗതം പറഞ്ഞു. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

 

 

 

‘അന്തരാഴി’ നോവല്‍ പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *