കോഴിക്കോട്: വല്‍സലന്‍ വാതുശ്ശേരി രചിച്ച അന്തരാഴി (നോവല്‍) സ്ത്രീകളുടെ സ്വാതന്ത്ര്യ സമരങ്ങളാണെന്ന് സാഹിത്യകാരി ജിസ ജോസ് പറഞ്ഞു. അന്തരാഴിയുടെ പ്രകാശനം എം.മുകുന്ദനില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഒരു പുരുഷന് മനോഹരമായി സ്ത്രീകളുടെ ജീവിതമെഴുതാന്‍ കഴിയുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് അന്തരാഴിയെന്ന നോവലെന്ന് അവര്‍ പറഞ്ഞു. 150 വര്‍ഷത്തെ ചരിത്രം 3, 4 തലമുറകളുടെ ജീവിതം, സ്ത്രീകളുടെ തലത്തില്‍ നിന്ന് സത്യസന്ധമായി, ഉള്ളിലേക്കിറങ്ങി സ്ത്രീകളുടെ വീക്ഷണ കോണിലൂടെ അവളുടെ ജീവിതം ഈ നോവലിലുണ്ട്. നീതിബോധമുള്ള, ധാര്‍മ്മികതയാണിത്. സ്വത്വബോധമുള്ള സ്ത്രീകളുടെ കഥയാണിത്. ആകാംക്ഷയുടെ, ഉദ്വേഗത്തിന്റെ തലത്തിലൂടെ തുടക്കം മുതല്‍ അവസാനം വരെ പോകാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. മിത്ത്,ചരിത്രം, വര്‍ത്തമാനം എന്നിവയെ കൂട്ടിയിണക്കുന്ന ക്രാഫ്റ്റാണിത്. അധികാരത്തിനെതിരായ പ്രതിരോധം ഈ നോവലിലുണ്ട്. സ്ത്രീകള്‍ അനുഭവജ്ഞാനത്തിലൂടെ കരുത്താര്‍ജ്ജിച്ച് അധികാരത്തെ വെല്ലുവിളിക്കുന്നു. അയ്യാ സ്വാമികളും, ശ്രീനാരായണ ഗുരുവും ഈ നോവലിലുണ്ട്. അയ്യാമതത്തിന്റെ പ്രതിഷ്ഠ കണ്ണാടിയാണ്. അവിടെയാണ് നാം തൊഴുന്നത്. നാം നമ്മെ തന്നെ കാണുകയാണ്. റോസ്ലിന്‍ എന്ന കഥാപാത്രം വ്യക്തിയല്ല ചരിത്രമാണ്. ചരിത്രത്തോട് ചെയ്ത നീതികേട് തിരുത്താനുള്ള ശ്രമമുണ്ട്. ആണുങ്ങള്‍ക്ക് ധൈര്യം പുറത്താണ്. സ്ത്രീകള്‍ക്കത് അകത്താണ്.ആവശ്യത്തിന് പുറത്തുവരുന്ന ഒറ്റയ്ക്കാവുന്ന സ്ത്രീകള്‍ പ്രയാസങ്ങളെ അതിജീവിക്കും. ആത്മ ബലമുള്ള, നന്മയുള്ള സ്ത്രീകളുടെ പുസ്തകമാണിത്. സ്ത്രീകളുടെ ജീവിതം തോല്‍ക്കാനുള്ളതല്ലെന്ന സന്ദേശം ഈ നോവല്‍ മുന്നോട്ടുവെയ്ക്കുന്നു. സ്വന്തം കൈകളില്‍ പണം വാങ്ങാന്‍ പറ്റുന്ന ജോലിയാണ് സ്ത്രീകളുടെ ബലം. ഈ നോവല്‍ ശക്തമായ സ്ത്രീ ആവിഷ്‌ക്കാരമാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.കെ.പാറക്കടവ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.
