പാകിസ്ഥാനെ തുരത്തി… ഇന്ത്യ ‘സാഫ് ചാംപ്യന്‍മാര്‍’

പാകിസ്ഥാനെ തുരത്തി… ഇന്ത്യ ‘സാഫ് ചാംപ്യന്‍മാര്‍’

പാകിസ്ഥാനെ തുരത്തി… ഇന്ത്യ ‘സാഫ് ചാംപ്യന്‍മാര്‍’

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനം തകര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും പാകിസ്ഥാനെ ഫൈനലില്‍ തുരത്തി കിരീടം പിടിച്ചെടുത്തു. സാഫ് ചാംപ്യന്‍ഷിപ്പ് കിരീടമാണ് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഇന്ത്യ പിടിച്ചെടുത്തത്. പാകിസ്ഥാനെ 21നു വീഴ്ത്തിയാണ് ഇന്ത്യയുടെ പത്താം സാഫ് കിരീട നേട്ടം.

അണ്ടര്‍ 23 താരങ്ങളുമായി കളിക്കാനിറങ്ങിയാണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. മത്സരത്തില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോള്‍ മടക്കി ത്രില്ലര്‍ വിജയം പിടിച്ചത്.

മധ്യനിര താരം ആലംഗിര്‍ ഗാസിയിലൂടെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പാകിസ്ഥാന്‍ മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ പാകിസ്ഥാന്‍ 01ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇന്ത്യ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. 59ാം മിനിറ്റില്‍ ഇന്ത്യ ആശിച്ച ഗോള്‍ വന്നു. പാകിസ്ഥാന്‍ പ്രതിരോധ താരം ജുനൈദ് ഷാ ഇന്ത്യന്‍ താരത്തിനെതിരെ നടത്തിയ ഫൗള്‍ വാര്‍ പരിശോധനയ്ക്ക് വിധേയമായി. പിന്നാലെ താരത്തിനു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്നതോടെ പാകിസ്ഥാന്‍ പത്ത് പേരായി ചുരുങ്ങി.

ഇന്ത്യക്ക് അനുകൂലമായി ഫ്രീകിക്ക്. വലതു വിങില്‍ നിന്നു വന്ന ക്രോസില്‍ നിന്നു സുഹൈല്‍ അഹമദ് ഭട്ട് ഇന്ത്യയ്ക്കായി വല ചലിപ്പിച്ചു. ഇതോടെ സ്‌കോര്‍ 1 1.

ഗോള്‍ മടക്കിയതോടെ ഇന്ത്യ വര്‍ധിത വീര്യത്തോടെ ജയത്തിനായി പൊരുതി. പത്ത് പോരായി ചുരുങ്ങിയതോടെ പാക് ശക്തി ക്ഷയിച്ചതും ഇന്ത്യ മുതലാക്കി. പല ഗോള്‍ ശ്രമങ്ങള്‍ക്കൊടുവില്‍ കളിയുടെ 88ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയ ഗോള്‍. പ്രതിരോധ താരം സന്ദീപ് മന്ദിയുടെ ഹെഡ്ഡര്‍ പാക് ഹൃദയം തകര്‍ത്ത് വലയില്‍ കയറി. വലതു കോര്‍ണറില്‍ നിന്നു കിട്ടിയ പന്താണ് സന്ദീപ് ഹെഡ്ഡ് ചെയ്ത് വലയിലിട്ടത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *