വി. ആര്‍. സുധീഷിന്റെ എഴുത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം;  സംഘാടകസമിതി രൂപീകരിച്ചു

വി. ആര്‍. സുധീഷിന്റെ എഴുത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം; സംഘാടകസമിതി രൂപീകരിച്ചു

കോഴിക്കോട്: മലയാളികളുടെ മനം കവര്‍ന്ന പ്രിയപ്പെട്ട എഴുത്തുകാരന്‍ വി. ആര്‍. സുധീഷിന്റെ എഴുത്തിന്റെ സുവര്‍ണ്ണ ജൂബിലി (50-ാം വാര്‍ഷികം) ആഘോഷിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു.
മുന്‍ എം എല്‍ എ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ജഗത് മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. ഡോ. മൊയ്തു, റനീഷ് പേരാമ്പ്ര, ആഷിക് ചെലവൂര്‍, കാവില്‍.പി.മാധവന്‍, ബഷീര്‍ നെല്ലിയോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

അനുഗ്രഹീതനായ എഴുത്തുകാരന്‍, സഹൃദയന്‍, സ്‌നേഹസമ്പന്നനായ വ്യക്തിത്വം തുടങ്ങി വിശേഷണങ്ങളേറെയുള്ള വി. ആര്‍. സുധീഷ് മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം അടയാളപ്പെടുത്തിയ പ്രതിഭയാണ്. ചേളന്നൂര്‍ എസ്.എന്‍.ജി. കോളേജ് പ്രിന്‍സിപ്പാള്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
അക്ഷരങ്ങളിലൂടെ അനേകം ഹൃദയങ്ങളെ സ്പര്‍ശിക്കുകയും വായനക്കാരുടെ മനസ്സില്‍ സവിശേഷമായ സ്ഥാനം നേടുകയും ചെയ്ത ഈ പ്രിയ എഴുത്തുകാരന്റെ എഴുത്തുജീവിതത്തിന്റെ അമ്പതാം വാര്‍ഷികം നാടിന്റെ സാംസ്‌കാരിക ഉത്സവമായി ആഘോഷിക്കാനാണ് സംഘാടകസമിതി ലക്ഷ്യമിടുന്നത്.
സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെയും എഴുത്തുകാരെയും വായനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷം സംഘടിപ്പിക്കും. അരനൂറ്റാണ്ടുകാലത്തെ അക്ഷരസപര്യയ്ക്ക് ആദരവും അംഗീകാരവും അര്‍പ്പിക്കുന്ന ഈ ആഘോഷം കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി മാറട്ടെയെന്നും സമിതി ആശംസിച്ചു. സുധീഷ് കേശവപുരി സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.

 

 

വി. ആര്‍. സുധീഷിന്റെ എഴുത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം;

സംഘാടകസമിതി രൂപീകരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *