കോഴിക്കോട്: തങ്ങള്‍സ് ജ്വല്ലറിയുടെ ഗ്രാന്റ് ഷോറൂം നാളെ വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തങ്ങള്‍സ് ജ്വല്ലറി ഡയറക്ടര്‍ മുഹമ്മദ് തങ്ങളും, സിഇഒ ഫാസില്‍ തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.മറ്റന്നാള്‍ (തിങ്കള്‍) കാലത്ത് 10.30ന് പ്രശസ്ത സിനിമാ താരം ഐശ്വര്യ ലക്ഷ്മിയ, ഡെറാഡോ ഡയമണ്ട് ജ്വല്ലറി ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിക്കും.
1974ല്‍ തങ്ങള്‍സ് ഹംസഹാജി തുടക്കംകുറിച്ച തങ്ങള്‍സ് ജ്വല്ലറിയുടെ യാത്രയിലെ സുപ്രധാന നാഴിക കല്ലാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ കെ വി ആര്‍ ടവറില്‍ ആരംഭിക്കുന്ന ഷോറൂമെന്ന് അവര്‍ പറഞ്ഞു. 52 വര്‍ഷത്തെ യാത്രയിലെ സ്വായത്തമാക്കിയ പ്രവര്‍ത്തന പരിചയവും അതിലാര്‍ജിച്ച വിശ്വാസവുമാണ് തങ്ങള്‍സ് ജ്വല്ലറിയുടെ കരുത്ത്. കോഴിക്കോട് നിന്നാരംഭിച്ച തങ്ങള്‍സ് ജ്വല്ലറിക്ക് അമേരിക്ക, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങളടക്കം ഏഴ് രാജ്യങ്ങളിലായി 35ലധികം സ്റ്റോറുകളുണ്ട്.
സ്വര്‍ണ്ണത്തിന്റെ റീട്ടെയില്‍ വില്‍പ്പനയോടൊപ്പം ജ്വല്ലറി മാനുഫാക്ച്ചറിങ്, മൊത്തവ്യാപാരം, ബുള്ളിയന്‍ തുടങ്ങിയ മേഖലകളിലും ബ്രാന്റ് സജീവമാണ്. സ്വന്തമായി നിര്‍മ്മാണ ശാലകളുള്ളതിനാല്‍ ഏറ്റവും കുറഞ്ഞ പണികൂലിയില്‍ ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ നല്‍കാന്‍ സാധിക്കും. 500ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന വലിയ ആഭരണ നിര്‍മ്മാണ ഫാക്ടറി ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍കലില്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ തൊഴില്‍ മേഖലയ്ക്ക് മുതല്‍കൂട്ടാവും. കോഴിക്കോട് ഷോറൂമിന് പുറമെ മറ്റു ജില്ലകളിലും വലിയ ഷോറൂമുകള്‍ ആരംഭിക്കും.
സ്‌കൂള്‍ ഓഫ് ജെംസ് ആന്റ് ജ്വല്ലറി മേഖലയില്‍ അന്താരാഷ്ട്രത്തിലും, രാജ്യത്തും വലിയ തൊഴില്‍ സാധ്യതകളാണുള്ളത്. ഈ രംഗത്ത് തൊഴില്‍ പരിശീലനത്തിനും, നൈപുണ്യ വികസനത്തിനും നമ്മുടെ നാട്ടില്‍ വേണ്ടത്ര അവസരങ്ങളില്ല. ആഭരണ നിര്‍മ്മാണം, ഡിസൈന്‍, ജെംസ് ഐഡന്റിഫിക്കേഷന്‍, സെയില്‍സ് എന്നീ മേഖലകളില്‍ പഠന സൗകര്യങ്ങളൊരുക്കും. ഇതിന്റെ ഭാഗമായി സ്‌കൂള്‍ ഓഫ് ജെംസ് ആന്റ് ജ്വല്ലറി എന്ന സ്ഥാപനം ആരംഭിക്കും. വിവിധ കോഴ്‌സുകള്‍ പഠിപ്പിക്കും. കോഴിക്കോടോ മലപ്പുറമോ ആസ്ഥാനമായാണ് ക്യാമ്പസ് ആരംഭിക്കുന്നത്. തങ്ങള്‍സ് ജ്വല്ലറിയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓമശ്ശേരിയില്‍ എസ്എംഎ ബാധിച്ച മൂന്ന്് കുട്ടികളുടെ ചികിത്സാ ചിലവിലേക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 10 ലക്ഷം രൂപ കൈമാറുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദ് തെമീസിയ, ഷിബു ഇസ്മായില്‍(ജന.മാനേജര്‍), സലില്‍ എന്നിവരും പങ്കെടുത്തു.
