കൊച്ചി : റെസിഡന്റ്സ് അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേ ഷന് (കോര്‍വ) അഖിലേന്ത്യാ സമ്മേളനം ഇന്നും നാളെയും (14, 15 തീയതികളില്‍) എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ദേശീയ പ്രസിഡണ്ട് കേണല്‍ തേജേന്ദ്ര പാല് ത്യാഗി വീര്‍ ചക്ര പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. മുഖ്യമന്ത്രി വി ഡി സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച റെസിഡന്റ്സ് അസോസിയേഷനുകള്‍ക്കുള്ള അവാര്‍ഡ് ദാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കും. ഉച്ചക്ക് 2 മണിക്ക് വികസിത് ഭാരത് 2047 ല്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് എന്ന സെമിനാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ ജില്ലാ കമ്മിറ്റികളുടെ കലാ പരിപാടികള്‍ അരങ്ങേറും.
രണ്ടാം ദിവസം സംഘടനാ ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങളില്‍ നിന്നുമായി 2500ല്‍ പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് കോര്‍വ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാന് പറഞ്ഞു.
എറണാകുളത്ത് വെച്ച് നടക്കുന്ന കോര്‍വ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ ഏറ്റവും മികച്ച റെസിഡന്റ്സ് അസോസിയേഷനുകളെ തെരഞ്ഞെടുക്കാന്‍ നടത്തിയ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
സംസ്ഥാനാടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലെ പഞ്ചവടി റെസിഡന്റ്സ് അസോസിയേഷന് ഒന്നാം സ്ഥാനം നേടി. പത്തനംതിട്ട ജില്ലയിലെ വൈപ്പിന്‍ നഗര്‍ റെസിഡന്റ്സ് അസോസിയേഷനാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ ജില്ലയിലെ സ്നേഹ സംഗമം റെസിഡന്റ്സ് അസോസിയേഷന് മൂന്നാം സ്ഥാനം നേടി.
ജില്ലാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ :
കോഴിക്കോട് : മഴവില്‍ റെസിഡന്റ്സ് അസോസിയേഷന്, നല്ലൂര്, ഫറോക്ക്
മലപ്പുറം : താഴ്വാരം റെസിഡന്റ്സ് അസോസിയേഷന്
തൃശ്ശൂര്‍ : എടമുറ്റം റെസിഡന്റ്സ് അസോസിയേഷന്
എറണാകുളം : നേതാജി റോഡ് റെസിഡന്റ്സ് അസോസിയേഷന്
പാലക്കാട് : വിദ്യാനഗര്‍ റെസിഡന്റ്സ് അസോസിയേഷന്
ഇടുക്കി : പെരുക്കോണി റെസിഡന്റ്സ് അസോസിയേഷന്
ആലപ്പുഴ : സഹൃദയ റെസിഡന്റ്സ് അസോസിയേഷന്
കണ്ണൂര്‍ : കണ്ണുക്കര റെസിഡന്റ്സ് അസോസിയേഷന്
കോര്‍വ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം
