ഗെറ്റൗട്ട്, മൈക്കല്‍ കാരിക്കും തെറിച്ചു

ഗെറ്റൗട്ട്, മൈക്കല്‍ കാരിക്കും തെറിച്ചു

ഗെറ്റൗട്ട്, മൈക്കല്‍ കാരിക്കും തെറിച്ചു

 

ലണ്ടന്‍: ഒടുവില്‍ മൈക്കല്‍ കാരിക്കിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രക്ഷിക്കാനായില്ല. അനിവാര്യമായ വിധി അദ്ദേഹത്തേയും തേടിയെത്തി. കാരിക്കിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുഖ്യ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റെലഗേഷന്‍ സോണിലാണ്. ചാംപ്യന്‍സ് ലീഗിലും വലിയ മുന്നേറ്റമില്ല. ഇതോടെയാണ് സീസണിലെ മോശം ഫോമിന്റെ പേരില്‍ കാരിക്കിന്റേയും പണി തെറിച്ചത്. മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡും കാരിക്കിന്റെ പേരിലായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒറ്റ കലണ്ടര്‍ വര്‍ഷം പുറത്താക്കുന്ന രണ്ടാമത്തെ സ്ഥിരം പരിശീലകനാണ് കാരിക്ക്. ഈ വര്‍ഷം ജനുവരിയില്‍ അവര്‍ റുബന്‍ അമോറിമിനെ പുറത്താക്കിയിരുന്നു.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൈക്കല്‍ കാരിക്ക് മാഞ്ചസ്റ്ററിന്റെ ട്രെയിനിങ് ഗ്രൗണ്ടില്‍ എത്തി താരങ്ങളെ പരിശീലിപ്പിച്ചിരുന്നു. വ്യാഴാഴ്ച അദ്ദേഹം പരിശീനത്തിനായി എത്തിയപ്പോഴാണ് കോച്ച് സ്ഥാനത്തു നിന്നു പുറത്താക്കിയ വിവരം അറിഞ്ഞത്. ക്ലബ് ഉടമകള്‍ മൊണാക്കോയില്‍ വച്ച് യോഗം ചേര്‍ന്നാണ് കാരിക്കിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

പകരക്കാരനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സജീവമായി പരിഗണിക്കുന്നത് മുന്‍ ടോട്ടനം ഹോട്‌സ്പര്‍, പിഎസ്ജി പരിശീലകനും നിലവില്‍ യുഎസ്എ ദേശീയ ടീമിന്റെ കോച്ചുമായ മൗറീസിയോ പൊചെറ്റിനോയെയാണ്. അദ്ദേഹം വരുമോ എന്നതു സംബന്ധിച്ച് നിലവില്‍ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും വന്നിട്ടില്ല. എങ്കിലും സാധ്യത കൂടുതല്‍ പൊചെറ്റിനോയ്ക്ക് തന്നെ.

 

Share

Leave a Reply

Your email address will not be published. Required fields are marked *