കോഴിക്കോട്: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം മുതല്‍ ഒരാഴ്ചക്കാലം നടത്തിയിരുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം കേന്ദ്ര സര്‍ക്കാര്‍ നടത്താത്ത സാഹചര്യത്തില്‍, കേരളത്തില്‍ സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും പ്രാദേശികമായും സഹകരണ വാരാഘോഷം നടത്താന്‍ സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന് തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ സഹകരണ വാരാഘോഷം, ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര സഹകരണ യൂണിയനുകളുടെ നേത്വത്തില്‍ ഈ മാസം 16ന് ഉള്ള്യേരിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചതാണ്. പരിപാടിയുടെ വിജയത്തിന് ഉള്ള്യേരിയില്‍ വെച്ച് 300 ഓളം പേര് പങ്കെടുത്ത് സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ജോയന്റ് രജിസ്ട്രാര്‍ കണ്‍വീനറും, കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനുമായി സ്വാഗതസംഘം രൂപീകരിക്കുകയും നവംബര്‍ 16ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കാനും തീരുമാനിച്ചതാണ്. എന്നാല്‍ പിന്നീട് ജോയന്റ് രജിസ്ട്രാര്‍ ഏകപക്ഷീയമായി ഈ പരിപാടി കൊയിലാണ്ടിയിലേക്ക് മറ്റുകയും, അവിടെ ഒരു സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. സാധാരണ സഹകരണ വാരാഘോഷം നടത്തുന്നതിനുള്ള , വിവിധ സഹകരമ സ്ഥാപനങ്ഹളില് നിന്നുള്ള വിഹിതം സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ എക്കൗണ്ടിലേക്കാണ് അയക്കാറ്. ഇത്തരം ഇടപാടുകള്‍ സര്‍ക്കാര്‍ ഒഡിറ്റിന് വിധേയമാണ്. എന്നാല്‍ കൊയിലാണ്ടിയിലെ പരിപാടിക്ക് കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാറുടെയും കോണ്‍ഗ്രസ് നേതാവ് അഡ്വ.വിജയന്റെയും പേരില്‍ എക്കൗണ്ട് എടുക്കുകയും (A/cNo. 10001001017584) അതിലേക്ക് ജില്ലയിലെ 147 സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്ന് 3000 രൂപ വീതവും, ആയിരത്തോളം വരുന്ന മറ്റ് സൊസൈറ്റികളില്‍ നിന്ന് 2000 രൂപയും അയക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഏതാണ്ട് ഇരുപത് ലക്ഷത്തിലധികം രൂപവരും. കേവലം ഒന്നര ലക്ഷം രൂപ മാത്രം ചിലവ് വരുന്ന പരിപാടിക്ക് ഭീമമായ പണമാണ് പിരിക്കുന്നത്. ഇത് അഴിമതി നടത്താനാണ്. നിയമവിരുദ്ധമായ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നത് അഡ്വ.പ്രവീണ്‍കുമാര്‍ എം.എല്‍.എയാണ്. ഈ തട്ടിപ്പിനെതിരെ വിജിലന്‍സില്‍ പരാതി നല്കുമെന്നവര് പറഞ്ഞു. മുന്‍ നിശ്ചയിച്ച പ്രകാരം 16ന് കൊയിലാണ്ടിയില്‍ ആഘോഷ പരിപാടി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഇ.പ്രേംകുമാര്‍ (ചെയര്മാന് കോഴിക്കോട് സഹകരണ യൂണിയന്), എ.കെ.മണി, (ചെയര്മാന് കൊയിലാണ്ടി സഹകരണ യൂണിയന്) എന്നിവര്‍ പങ്കെടുത്തു.
