വാടക നിയന്ത്രണ നിയമം നടപ്പാക്കണം; വി കെ സി മമ്മത്‌കോയ

വാടക നിയന്ത്രണ നിയമം നടപ്പാക്കണം; വി കെ സി മമ്മത്‌കോയ

കോഴിക്കോട്: ചെറുകിട വ്യാപാര മേഖലയുടെ സംരക്ഷണത്തിന് വാടക നിയന്ത്രണ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി.കെ.സി മമ്മത്‌കോയ എക്‌സ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ നിലനില്‍പ്പിനായി പോരാടുകയാണ്. വ്യാപാരിയും, അയാളുടെ കുടുംബവും ചേര്‍ന്ന് കച്ചവടം നടത്തിയിട്ട് പോലും പിടിച്ചുനില്‍ക്കാനാവുന്നില്ല. സര്‍ക്കാരിന് പിരിച്ചുകൊടുക്കുന്നവരാണ് വ്യാപാരികള്‍. ഏറ്റവുമധികം വൈദ്യുതി ചാര്‍ജ് നല്‍കുന്നവരാണ് വ്യാപാരികള്‍. വ്യവസായത്തിന് നല്‍കുന്ന പ്രാധാന്യം കച്ചവടത്തിനും സര്‍ക്കാര്‍ നല്‍കണം. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വ്യാപാരി മിഷന്റെ പ്രവര്‍ത്തനം ഫലപ്രദമായി മുന്നോട്ട്‌പോകണം. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ബദല്‍ കച്ചവട സംവിധാനമുണ്ടാക്കണം. പാളയം മാര്‍ക്കറ്റ്, കല്ലുത്താന്‍ കടവിലേക്ക് മാറ്റണമെന്നും സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പുതിയ പ്രൊജക്ട് മുന്നോട്ട്‌പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള വ്യാപാരി വ്യവസായി സമിതിക്ക് നിര്‍മ്മിച്ച ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം വിശദീകരിക്കാനെത്തിയതായിരുന്നു വി കെ സി മമ്മത്‌കോയ. കോഴിക്കോട് രാജീവ് നഗറില്‍ ആറര സെന്റ് സ്ഥലത്ത് 3000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച മന്ദിരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

വാടക നിയന്ത്രണ നിയമം നടപ്പാക്കണം; വി കെ സി മമ്മത്‌കോയ

Share

Leave a Reply

Your email address will not be published. Required fields are marked *