സ്പെയിനിനെ നിശ്ചലമാക്കി പൊതുപണിമുടക്ക്

സ്പെയിനിനെ നിശ്ചലമാക്കി പൊതുപണിമുടക്ക്

സ്പെയിനിനെ നിശ്ചലമാക്കി പൊതുപണിമുടക്ക്

സ്പെയിന്‍: പതിനാല് വര്‍ഷത്തിന് ശേഷമാണ് സ്പെയിന്‍ ഒരു പണിമുടക്കിന് സാക്ഷിയാകുന്നത്. വര്‍ധിച്ച വീട്ടുവാടകയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കില്‍ ദശലക്ഷകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ബാഴ്സണലോണയിലും മാഡ്രിഡിലും സമരം അക്രമാസക്തമായി. നവംബര്‍ 29ന് സ്പെയിനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജനരോഷം പൊട്ടിപ്പുറപ്പെട്ടത്.

പണിമുടക്കില്‍ രാജ്യത്തെ ഗതാഗത മേഖലയും വ്യാപാര-വ്യവസായ മേഖലയും നിശ്ചലമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധ റാലിക്കിടയിലേക്ക് മാസ്‌ക് ധരിച്ചെത്തിയ അക്രമം അഴിച്ചുവിടുകയും ഇത് പൊലീസിനെ പ്രകോപിതരാക്കുകയും ചെയ്തു. കടകള്‍ കൊള്ളയടിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് വിവരം. മാത്രമല്ല, സമാധാനപരമായ പ്രകടനങ്ങളാണ് രാജ്യത്തുടനീളം നടന്നതെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2012ന് ശേഷം ഇതാദ്യമായാണ് സ്പെയിനില്‍ ഇത്രയും വലിയൊരു പൊതുപണിമുടക്ക് നടക്കുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ അഞ്ചിലൊരാള്‍ പ്രതിഷേധത്തിന്റെ ഭാഗമായെന്നാണ് കണക്ക്. വാടക നിയന്ത്രിക്കുക, കുടിയൊഴിപ്പിക്കല്‍ തടയുക, ഊഹക്കച്ചവടം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ ശരാശരി വാടക ഇരട്ടിയായി ഉയര്‍ന്നു. അതായത്, ശരാശരി മാസവാടക 1,176 യൂറോയിലെത്തി. യുവാക്കളുടെ ശരാശരി മാസവരുമാനത്തിന്റെ 98.7 ശതമാനത്തോളം വാടകയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരുന്നു. ഉയര്‍ന്ന ജീവിതച്ചെലവ് താമസസൗകര്യം കണ്ടെത്തുന്നതില്‍ സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ജനരോഷം പൊട്ടിപ്പുറപ്പെട്ടത്.

മാഡ്രിഡില്‍ താമസിച്ചിരുന്ന 87കാരിയായ ‘മരി കാര്‍മെന്‍ അബാസ്‌കലി’നെ വാടക വീട്ടില്‍ നിന്ന് കുടിയൊഴിപ്പിച്ച സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. ഇക്കാലയളവില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

ഭവനപ്രതിസന്ധിയില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഇടപെടണമെന്നും സാധാരണക്കാര്‍ക്ക് താങ്ങുന്ന നയം രൂപീകരിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. അതേസമയം, ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതിന് പിന്നാലെ ആഗോള തലത്തില്‍ രൂപപ്പെട്ട ഊര്‍ജ പ്രതിസന്ധിയും ഉയര്‍ന്ന ജീവിതച്ചെലവുമാണ് സ്പെയിന്‍ നേതൃത്വത്തെയും വെട്ടിലാക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *