ചേളന്നൂര്‍: ഉണ്ണികവിതകളില്എണ്ണൂറിന്റെ നിറവില്‍ എത്തിയ കവി രേഖവര്മ്മയെ കവിയും സിനിമ ഗാനരചയിതാവും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര പൊന്നാട ചാര്‍ത്തി ആദരിച്ചു. കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെ നിര്മ്മലധാരയാണ് ടീച്ചറുടെ കവിതകളെന്നും മഹനായ കുഞ്ഞുണ്ണി മാഷെ ടീച്ചറുടെ കവിതകള്‍ ഓര്മ്മിച്ചെടുപ്പിക്കുകയാണെന്നു ഗിരീഷ് ആമ്പ്ര അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സൂര്യ കിരണ്‍, ക്രിയേഷന്‍സ് ജന: സെക്രട്ടറിയും ഗാനരചയിതാവുമായ സുബീഷ് ഇല്ലത്ത്, സ്നേഹ ഗ്രാമം സെക്രട്ടറി ബിജു.എന്‍.പി, പിപ്പിള്‍സ് റിയാക്ഷന് സെക്രട്ടറി പ്രകാശന് ഇരുവള്ളൂര്‍ ബിനീഷ് മരുതാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉണ്ണികവിതകള്, ഉണ്ണികഥകള്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ എഴുതിയ ടീച്ചര്‍ കുട്ടികളുടെ വാരികയില്‍ ഉള്‍പ്പെടെ അനുകാലികങ്ങളില്, കഥകളും കവിതകളുംഎഴുതുന്നുണ്ട്.
ചേളന്നൂരിലെ സ്വകാര്യ സ്ക്കൂള് അധ്യാപിക കൂടിയായരേഖവര്മ്മ കുഞ്ഞുങ്ങളുടെ സ്നേഹ നിര്‍ബന്ധത്തിലാണ് 2023 മുതല്‍ ദിനം തോറും കുഞ്ഞു നുറുങ്ങുകവിതകള്‍ എഴുതി എണ്ണൂറ് കവിഞ്ഞത്.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സമൂഹ്യ രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖര്‍ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കുട്ടികളോടുള്ള സ്നേഹ നിറവില്‍ രേഖ വര്‍മ്മയുടെ തൂലികയില്‍ വിരിഞ്ഞത് എണ്ണൂറിലധികം ഉണ്ണിക്കവിതകള്‍
