കോഴിക്കോട്: അനിയന്ത്രിതമായ വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കണ്‍സ്യൂമര്‍ ഫ്രണ്ട് ഉപഭോക്തൃമിത്രം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളംതെറ്റിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുകയും, പൊതു മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അധികം അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുമ്പോള്‍ അത് കിലോയ്ക്ക് 26 രൂപയ്ക്ക് ജനങ്ങളിലെത്തും. കര്‍ഷകരെ സഹായിക്കാന്‍വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുന്ന അരി, എഫ്‌സിഐകള്‍ മുഖേന സ്വകാര്യ കച്ചവടക്കാര്‍ വാങ്ങി പൊതു മാര്‍ക്കറ്റില്‍ അവര്‍ക്ക് തോന്നിയ വിലക്ക് വിറ്റ് ലാഭം കൊയ്യുന്നത് വിലക്കയറ്റത്തിന്റെ കാരണങ്ങളിലൊന്നായി യോഗം ചൂണ്ടിക്കാട്ടി. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.ടി.നിസാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി.ചന്ദ്രന്‍, കെ.പി.കെ.കാരശ്ശേരി, ജാഫര്‍ മാറാക്കര എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ വിപുലമായ കണ്‍വെന്‍ഷന്‍ ഡിസംബര്‍ അവസാനം കോഴിക്കോട് ചേരാനും തീരുമാനിച്ചു.
