കോഴിക്കോട്: രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ ന്യായമായ വിലയിലും, ഭക്ഷ്യ ഭദ്രത ഉള്‍പ്പെടെയുള്ള പട്ടിണി നിര്‍മാര്‍ജ്ജന പദ്ധതികള്‍ നടപ്പാക്കുന്നതിന്നും വേണ്ടിയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.
കാലാ കലങ്ങളിലായി മുഖ്യ ആഹാരമായ അരിയും, ഗോതമ്പും, ഉള്‍പ്പെടെ പൊതു മാര്‍ക്കറ്റുകളിലെ വിലക്കയറ്റം തടയുന്നതിന്ന് മുഖ്യ പങ്ക് വഹിച്ചത് റേഷന്‍ സംവിധാനങ്ങളാണ്. ഇപ്പോള്‍ വിപണി വില നിയന്ത്രിക്കുവാനും ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുവാനും 25 ലക്ഷം ടണ്‍ അരി ഓപ്പണ്‍ മാര്‍ക്കറ്റ് സെയിലിലൂടെ ( ഒ.എം.എസ്) നല്‍കിയിരുന്നത് 50 ലക്ഷം ടണ്ണാക്കി വര്‍ദ്ധിപ്പിക്കുന്നതോടെ സ്വകാര്യ വ്യാപാരികള്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാനാണ് ഉപകരിക്കുക.
ഒ.എം.എസ് സ്കീമിലൂടെ അധികമായി വിതരണം ചെയ്യുന്ന 25 ലക്ഷം ടണ്‍ അരി മുന്‍ഗണനാ വിഭാഗങ്ങളുടെ റേഷന്‍ വര്‍ദ്ധിപ്പിക്കുവാനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡുകാരുടെ പ്രതിമാസ വിഹിതം വര്‍ദ്ധിപ്പിച്ചു കൊണ്ട് റേഷന്‍ കടകളിലൂടെ വിതരണംചെയ്ത് വില കയറ്റം തടയുകയും, ഭക്ഷ്യ ലഭ്യതയും ഉറപ്പാക്കണമെന്നും ആള് കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണിനെല്ലൂര്‍ എക്സ് എം.എല്‍.എ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, എന്നിവര്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ഒ.എം.എസ് അരി റേഷന്‍ വിതരണത്തിന്ന് നല്‍കണം
